Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം

14 MAY 2026 07:05 PM IST
മലയാളി വാര്‍ത്ത


വേനൽക്കാലത്തെ നേരിടാനായി ആളുകൾ സ്ഥിരം ആശ്രയിക്കുന്ന ഒരു ഫലമാണ് തണ്ണിമത്തൻ. എന്നാൽ, അടുത്തിടെയായി തണ്ണിമത്തനിൽ നിന്നും ഭക്ഷ്യവിഷബാധയേൽക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഛത്തീസ്‌ഗഡിലെ ജഞ്ജഗിർ ജില്ലയിൽ നിന്നാണ് ഏറ്റവും ഒടുവിലത്തെ വാർത്ത പുറത്തുവരുന്നത്. മുറിച്ചതിനുശേഷം മണിക്കൂറുകളോളം തുറന്നുവച്ച തണ്ണിമത്തൻ കഴിച്ചതിനെ തുടർന്ന് 15 വയസുകാരൻ മരണപ്പെടുകയും മൂന്ന് കുട്ടികൾക്ക് അസ്വസ്ഥതയുണ്ടാവുകയും ചെയ്‌തു. രാജ്യവ്യാപകമായി വലിയ ആശങ്കകൾക്കാണ് ഈ സംഭവം വഴിതുറന്നത്.

റിപ്പോർട്ടുകൾ പ്രകാരം, രാവിലെ മുറിച്ച തണ്ണിമത്തൻ വൈകുന്നേരമാണ് കുട്ടികൾ കഴിച്ചത്. തുടർന്ന് ഛർദ്ദിയും കടുത്ത വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിൽ കഴിയുന്നതിനിടെ ഒരാൾക്ക് മരണം സംഭവിച്ചു. ഭക്ഷ്യവിഷബാധയും ബാക്‌ടീരിയ ബാധയുമാണ് രോഗകാരണമെന്നാണ് ഡോ‌ക്‌ടർമാരുടെ നിഗമനം. ഈ സാഹചര്യത്തിൽ മുറിച്ചുവച്ച തണ്ണിമത്തൻ ഏറെ വൈകിയതിനുശേഷം കഴിക്കാമോയെന്ന സംശയം പലരിലും പ്രകടമാണ്.

 

 

മുറിച്ച തണ്ണിമത്തൻ എത്ര നേരം സുരക്ഷിതമായിരിക്കും?

ഭക്ഷ്യസുരക്ഷാ വിദഗ്ദ്ധർ പറയുന്നതനുസരിച്ച്, മുറിച്ച തണ്ണിമത്തൻ സാധാരണ താപനിലയിൽ പരമാവധി രണ്ട് മണിക്കൂർവരെ മാത്രമെ സൂക്ഷിക്കാൻ പാടുള്ളു. ചൂടുള്ള കാലാവസ്ഥയിൽ ഇത് ഒരു മണിക്കൂറായി കുറയാം. മുറിച്ച തണ്ണിമത്തന്റെ ഈ‌ർപ്പമുള്ള ഭാഗത്ത് ബാക്‌ടീരിയകൾ വളരാനുള്ള സാദ്ധ്യത കൂടുതലായതിനാലാണ് വേഗത്തിൽ കഴിച്ചുതീർക്കണമെന്ന് പറയുന്നത്. മുറിച്ച തണ്ണിമത്തൻ മണിക്കൂറുകളോളം പുറത്ത് വച്ച ശേഷം പിന്നീട് ഫ്രിഡ്‌ജിലേക്ക് മാറ്റുന്ന രീതി ഒഴിവാക്കണം. ഇങ്ങനെ ചെയ്യുമ്പോൾ കൂടുതൽ വേഗത്തിൽ ബാക്‌ടീരിയകൾ വളരുന്നതായാണ് പഠനങ്ങൾ തെളിയിക്കുന്നത്.

ഫ്രിഡ്‌ജിൽ എത്ര ദിവസം സൂക്ഷിക്കാം?

മുറിച്ച തണ്ണിമത്തൻ വായു കടക്കാത്ത വിധമുള്ള പാത്രങ്ങളിലാക്കി മൂന്ന് മുതൽ അഞ്ച് ദിവസംവരെ സുരക്ഷിതമായി സൂക്ഷിക്കാനാകും. എന്നാൽ രുചിയിലും ഘടനയിലും പോരായ്‌മകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്.

 

 

 

സുരക്ഷിതമായി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തണ്ണിമത്തൻ മുറിക്കുന്നതിന് മുൻപ് പുറംതോട് നന്നായി കഴുകുക.
ഉപയോഗിക്കുന്ന കത്തി, കട്ടിംഗ് ബോർഡ് എന്നിവ വൃത്തിയോടെ സൂക്ഷിക്കുക.
തണ്ണിമത്തൻ മുറിച്ച ശേഷം ഉടൻ ഫ്രിഡ്‌ജിലാക്കുക.
എയർടൈറ്റ് കണ്ടെയ്‌നറിൽ സൂക്ഷിക്കുന്നത് കൂടുതൽ സുരക്ഷിതമാണ്.
പുറത്ത് അധികനേരം തുറന്നുവയ്‌ക്കരുത്
പുളിച്ച മണം,രുചി, വഴുവഴുത്ത ഘടന എന്നിവ ഉണ്ടെങ്കിൽ കഴിക്കാൻ പാടില്ല.
മുന്നറിയിപ്പ്
മുറിച്ചുവച്ച പഴങ്ങൾ വേനൽക്കാലത്ത് കേടാകാനുള്ള സാദ്ധ്യത കൂടുതലാണ്. അതിനാൽ പ്രീ-കട്ട് പഴങ്ങൾ വാങ്ങുന്നത് പരാമാവധി കുറയ്‌ക്കുകയും മുറിച്ച പഴങ്ങൾ സമയബന്ധിതമായി കഴിച്ചുതീർക്കുകയും ചെയ്യണമെന്ന് ആരോഗ്യവിദഗ്‌ദ്ധർ നിർദേശിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (15 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (16 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (46 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (59 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (7 hours ago)

Malayali Vartha Recommends