'എത്ര വലിയ കഴിവിൽ നിന്നാണ്.. അതിലുപരി ഈശ്വരൻ തന്റെ അനുയായികൾ ആയി ഭൂമിയിൽ അയച്ചവർ... കൊന്നുകളഞ്ഞില്ലേ ആ ഭൂമിയിലെ ജീവനുള്ള ദൈവത്തിൽ ഒരുവനെ.. നിങ്ങൾക്കു മാപ്പില്ല...' ഡോക്ടർ ആത്മഹത്യാ ചെയ്ത സംഭവം, ഹൃദയഭേതമായ കുറിപ്പ്

ശസ്ത്രക്രിയയ്ക്കിടെ മരണപ്പെട്ട ഏഴുവയസ്സുകാരിയുടെ മരണത്തിൽ ചികിത്സാപിഴവ് ആരോപിക്കപ്പെട്ടതിനെത്തുടർന്ന് ആത്മഹത്യ ചെയ്ത ഡോക്ടറുടെ വാർത്തകൾക്ക് പിന്നാലെ വിവിധ തരത്തിലുള്ള വാദങ്ങൾ ഉയരുകയാണ്. എന്നാലിതാ ആത്മഹത്യ ചെയ്ത ഡോക്ടർ അനൂപ് കൃഷ്ണയെക്കുറിച്ചും ഡോക്ടർമാരുടെ ആതുരസേവനത്തെക്കുറിച്ചും മലപ്പുറം കുന്നുംപുറം ദാരു ഷിഫ ഹോസ്പിറ്റലിലെ നഴ്സിങ് സൂപ്രണ്ട് വിജയലക്ഷ്മി എഴുതിയ പോസ്റ്റ് ഏറെ വൈറലാകുകയാണ്. 'ജീവൻ രക്ഷിക്കാനായി മാത്രം ശ്രമിക്കുന്ന ആരോഗ്യപ്രവർത്തകരെ ഇത്തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിച്ച് തളർത്തരുതെന്നും എത്രയോ മഹത്വരമായ സേവനങ്ങൾ നമുക്ക് നൽകേണ്ട ഒരു ഡോക്ടറെയാണ് കൂമ്പിലെ നുള്ളിക്കളഞ്ഞത്- എന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ വിജയലക്ഷ്മി പറയുന്നു.
ഫേസ്ബുക് കുറിപ്പ് ഇങ്ങനെ;
‘ഡോക്ടർ അനൂപ് കൃഷ്ണ, അങ്ങേക്ക് എന്റെ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ..
അങ്ങയുടെ മരണ വാർത്ത അത്ര ഏറെ എന്റെ മനസിനെ സ്വാധീനം ചെലുത്തി. ഇത്ര എങ്കിലു ഞാൻ കുറിച്ചു വച്ചില്ലെങ്കിൽ ഈ ജോലിയിൽ തുടരുന്ന എനിക്ക് മനസാക്ഷി ഇല്ല എന്ന് സ്വയം വിശ്വസിക്കേണ്ടി വരും. സർ, അങ്ങയെ ഇങ്ങനെ കൊന്നവർക്കു കാലം മാപ്പുകൊടുക്കില്ല. 25കൊല്ലത്തെ നാട്ടിലെയും വിദേശത്തെയും ആരോഗ്യ മേഖലയിലെ അനുഭവങ്ങൾക്കിടയിൽ ഒരിക്കൽ പോലും ഒരു ഡോക്ടർമാരും ഒരുരോഗിയെ രക്ഷിക്കാനല്ലാതെ കൊല്ലാൻ ഒരു ശുശ്രൂഷയും കൊടുത്തതായി എന്റെ അറിവിലില്ലാ. ഓരോ ഓപ്പറേഷൻ സമയത്തും ഓരോ സർജ്ജൻ മാരും അനുഭവിക്കുന്ന മാനസിക സമ്മർദം ഞാൻ നേരിട്ടു കാണുന്ന ആളാണ്. അത് അക്ഷരങ്ങളിലൂടെ വിവരിക്കാൻ അസാധ്യമാണ്. നിർഭാഗ്യവശാൽ രോഗിക്ക് ഓപ്പറേഷൻ നടക്കുന്നതിനിടയിൽ മരണം സംഭവിക്കാം.
സമ്മതപത്രം ഒപ്പിട്ടു വാങ്ങുമ്പോളും അതിന് മുൻപും ഇതെല്ലാം വിശദമായി രോഗിയുടെ ബന്ധുക്കൾക്കും ചില സാഹചര്യങ്ങളിൽ രോഗിയോടും വിശദീകരിച്ചു കൊടുക്കുന്നുണ്ട്. എല്ലാ ഓപ്പറേഷനുകളിലും അതിന്റെതായ അപകടസാധ്യത ഉണ്ട്. എല്ലാം അറിഞ്ഞിട്ടും തേജോവധം ചെയുന്ന സോഷ്യൽ മീഡിയകളും ഒരു വിഭാഗം ജനങ്ങളും ഇതൊക്കെ അറിയണം. "കാളപെറ്റെന്ന് കെട്ടൽ കയറെടുക്കുന്ന "അവസരത്തിൽ ഇതുപോലെ ഒക്കെ സംഭവിക്കും എന്ന് ഓർക്കുക.. ഡോക്ടർമാരും മനുഷ്യരാണ് അവരുടെ മനസ്സ് കാണാതെ പോകരുത്. ഈ ആരോഗ്യ മേഖലയിലെ എല്ലാവരും സാധാരണ മനസുള്ളവരല്ല അതു മറക്കരുത്. ഒരു യൂവഡോക്ടർ ആയ അദേഹം എത്രയോ മഹത്വരമായ സേവനങ്ങൾ നമുക്ക് നൽകേണ്ടതായിരുന്നു... കൂമ്പിലെ നുള്ളിക്കളഞ്ഞില്ലേ..?? ഉത്തരവാദികൾ ആരാണ്??
നമ്മുക്ക് കിട്ടേണ്ടിയിരുന്ന ഒരു നല്ല ഡോക്ടറെ നമ്മൾ കൊന്നതല്ലേ..?? ആർക്കും മനസ്സിലാകാത്ത ഒരു വലിയ ലോകമാണ് ഈ ഡോക്‌ടേഴ്‌സ്, നഴ്സസ്. ഹോസ്പിറ്റൽ, അവിടുത്തെ ജോലി, അതിനോട് അനുബന്ധിച്ച ഡിപ്പാർട്മെന്റുകൾ.ഒന്നോർക്കുക ഒരിക്കലും ഒരു ഡോക്ടർ അല്ലെങ്കിൽ ഒരു നഴ്സും മനഃപൂർവം ഒരു രോഗിയെ കൊല്ലില്ല. അവസാന ശ്വാസം വരെ അതു നിലനിർത്താൻ ജീവൻ പണയവച്ചു ശ്രമിക്കുന്നവരാണ്. അത് അവരിൽ ഒരാളായി ജീവിച്ചാൽ മാത്രം മനസിലാകുന്ന സത്യം. സർ അങ്ങ് ഒന്ന് തിരിഞ്ഞു ചിന്തിച്ചിരുന്നു എങ്കിൽ.. സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചും കൊന്നും കള്ളക്കടത്തും കൊള്ളയും നടത്തുന്നവരെ ഹൈടെക് രീതിയിൽ സംരക്ഷിക്കുന്ന നിയമം ഉള്ള ഇവിടെ അങ്ങ് എന്തിനാണ് ജീവിതത്തിൽ നിന്നും ഒളിച്ചോടിയത്? കുറച്ചു പേപ്പട്ടികൾക്കുമുന്നിൽ കടിച്ചുകീറി കൊല്ലാൻ നിന്നുകൊടുത്ത് സ്വയം മരണം ഏറ്റുവാങ്ങിയത്..?
എന്തിനായിരുന്നു ഒരായിരം ആതുര സേവന സ്വപ്‌നങ്ങൾ ഒരു നിമിഷം കൊണ്ടു അവസാനിപ്പിച്ചത്? ഒരു ഡോക്ടർ ആവുന്നത് എത്ര കഠിന അധ്വാനത്തിൽ നിന്നാണ്... എത്ര വലിയ കഴിവിൽ നിന്നാണ്.. അതിലുപരി ഈശ്വരൻ തന്റെ അനുയായികൾ ആയി ഭൂമിയിൽ അയച്ചവർ... കൊന്നുകളഞ്ഞില്ലേ ആ ഭൂമിയിലെ ജീവനുള്ള ദൈവത്തിൽ ഒരുവനെ.. നിങ്ങൾക്കു മാപ്പില്ല..
കാലം കരുതിവച്ചിട്ടുണ്ട് ഓർത്തുകൊള്ളുക..
ഈ കാണുന്ന കൊറോണ വൈറസിനെക്കാൾ ഭീകരമായ മനുഷ്യർ..... സത്യം അറിയാതെ കാര്യങ്ങൾ പടർത്തുന്ന വിഷജീവികൾ.. ആരോഗ്യ ലോകത്തെ ഒരു മനുഷ്യജീവിപോലും മറന്നുപോകരുത്... ഇതുപോലെ ഉള്ള വിഷ ജീവികളെ നമ്മൾ കൊടുക്കുന്ന സേവനം ഏറ്റുവാങ്ങി നമ്മളെ കൊല്ലുന്ന വിഷസർപ്പങ്ങളെ...
വിജയലക്ഷ്മി (ലക്ഷ്മി ചന്ദ്രൻ )’
https://www.facebook.com/Malayalivartha


























