സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണത്തിനിരയായിട്ടും ധൗത്യം തുടർന്ന് മോട്ടോർ വാഹന വകുപ്പ്
സോഷ്യൽ മീഡിയയിൽ വ്യാപകമായ സൈബർ ആക്രമണമാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ നേരിടേണ്ടി വരുന്നത്. നിയമലംഘത്തിന്റെ പേരിൽ പിടികൂടുന്നതിൽ 30 ശതമാനം തുകയും ഉദ്യോഗസ്ഥർക്ക് കമ്മിഷനായി ലഭിക്കുന്നുണ്ടെന്നാണ് മോട്ടോർ വാഹന വകുപ്പിനെതിരെ നടത്തുന്ന പ്രചാരണങ്ങളിൽ ഏറെ പ്രധാനപ്പെട്ടത്. ഓരോ ദിവസവും പ്രചാരണത്തിന്റെ ശക്തി കൂടുന്നുമുണ്ട്. എന്നാൽ, ഇതൊന്നും ബാധിക്കാതെ തന്നെ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമായി തുടരുകയാണ്.
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന ശക്തമായതോടെ പിടിയിലായവരിൽ പലരും വമ്പന്മാരിയിരുന്നു. വാഹനങ്ങളിൽ മോഡിഫിക്കേഷൻ വരുത്തിയവരിൽ ഏറെയും വൻകിടക്കാരായിരുന്നു. ഇതിനു പിന്നാലെയാണ്, സോഷ്യൽ മീഡിയ വഴി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ വ്യക്തി തിരിഞ്ഞ് ആക്രമിക്കുന്നതിനുള്ള നീക്കം ആരംഭിച്ചത്.
കേസുകൾ പിടിക്കുമ്പോൾ ഇതിന്റെ 30 ശതമാനം തുക മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായി കമ്മിഷനായി ലഭിക്കുമെന്ന പ്രചാരണം ഉടലെടുത്തതും ഇത്തരത്തിൽ തന്നെയാണ്.
എന്നാൽ, ഇതിനു പിന്നിലെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് മോട്ടോർ വാഹന വകുപ്പ് കോട്ടയം എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ടോജോ എം. തോമസ്.
പരിശോധനയുടെ 30 ശതമാനം സർക്കാർ ഉദ്യോഗസ്ഥർക്കു ലഭിക്കുന്നതായും, അലോയ് വീലിന് വൻ പിഴ ഈടാക്കും എന്നും നടക്കുന്ന പ്രചാരണത്തിൽ അടിസ്ഥാനം ഇല്ലെന്നാണ് ഇദ്ദേഹം പറയുന്നത്. മോട്ടോർ വാഹന വകുപ്പിലെ ഒരു ഉദ്യോഗസ്ഥനും ഇത്തരത്തിൽ ഒരു തുകയും ലഭിക്കില്ലെന്നും, ഇത് സംബന്ധിച്ചു ഒരു സർക്കാർ ഉത്തരവ് നിലവിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. അലോയ് വീൽ പുറത്തേയ്ക്കു തള്ളി നിൽക്കുകയും, മറ്റുള്ളവർക്ക് അപകടം അസൗകര്യം ഉണ്ടാക്കുന്നതാണ് എങ്കിൽ മാത്രമേ നടപടി എടുക്കൂ. ബേസ് എൻഡിലുള്ള വാഹനത്തിന്, ഇതിന്റെ ഹയർ എൻഡിലുള്ള ഭാഗങ്ങൾ ഘടിപ്പിക്കുന്നതിനെതിരെ നടപടിയെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
മോട്ടോർ വാഹന വകുപ്പിന്റെ നിയമലംഘനങ്ങളുടെ പേരിൽ ഈ മാസം 5000 കേസ് എടുത്തതിൽ 48 കേസ് മാത്രമാണ് മോഡിഫിക്കേഷനെതിരെ എടുത്തിരിക്കുന്നത്്. ഒരു ശതമാനത്തിൽ താഴെ മാത്രമാണ് ഇത്തരം കേസുകൾ.
ഏകദേശം 60 ശതമാനത്തോളം കേസുകൾ സുരക്ഷയെ മുൻനിർത്തിയാണ് നടത്തിയിരിക്കുന്നത്, ഇതെല്ലാം ഹെൽമറ്റ് ധരിക്കാത്ത വാഹനങ്ങൾക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്. രജിസ്ട്രേഷൻ നമ്പർ വ്യക്തമായി കാണാൻ സാധിക്കാത്തതോ ഫാൻസി രീതിയിലോ ഉള്ള എഴുത്തുള്ള വാഹനങ്ങൾക്ക് എതിരെ 12 ശതമാനം കേസുകളും, 14 ശതമാനം കേസുകൾ കൂളിംങ് ഫിലിം ഒട്ടിച്ച് ഓടുന്നതിനെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇ ചെല്ലാൻ എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് പരിശോധിക്കുമ്പോൾ വാഹനം തടഞ്ഞു നിർത്താതെ തന്നെ നടപടികൾ പിടികൂടാൻ പറ്റും. ഇത്തരത്തിൽ പരിശോധന ശക്തമാക്കുകയും, നടപടിയെടുക്കുകയും ചെയ്തതോടെയാണ് ഇപ്പോൾ പരാതി ഉയർന്നതായാണ് മോട്ടോർ വാഹന വകുപ്പ് കണക്കാക്കുന്നത്. ഇത്തരം പ്രചാരണം ശക്തമായി തുടരുമെന്നും നടപടി ഉണ്ടാകുമെന്നും തന്നെയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നത്.
https://www.facebook.com/Malayalivartha


























