പ്രതിപക്ഷനേതാവ് ചെന്നിത്തലയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോടിയേരി ബാലകൃഷ്ണന്‍

പ്രോട്ടോക്കോള്‍ ലംഘനത്തിന്റെ പേരില്‍ ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് ഇപ്പോള്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കാന്‍ തയ്യാറുണ്ടോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷിക പരിപാടിയില്‍ പ്രതിപക്ഷ നേതാവ് സ്വപ്‌ന സുരേഷിന്റെ കൂടെ പങ്കെടുത്തെന്നും ഐഫോണ്‍ പാരിതോഷികമായി വാങ്ങിയെന്നുമുള്ള വിവരം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പുറത്തുവന്നിട്ടുണ്ട്. പ്രോട്ടോക്കോള്‍ ലംഘിച്ചതിന്റെ പേരില്‍ ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട ചെന്നിത്തല പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെക്കേണ്ടതല്ലേ. കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഇപ്പോള്‍ മനസ്സിലായില്ലേയെന്നും കോടിയേരി പരിഹസിച്ചു. സ്വര്‍ണക്കടത്ത് കേസില്‍ ഇതുവരെ സ്വര്‍ണം അയച്ച ആളെ ചോദ്യംചെയ്യാന്‍ പോലും സാധിച്ചില്ല. യുഎഇ കോണ്‍സുലേറ്റില്‍നിന്നുണ്ടായ ഇടപെടലും അന്വേഷിക്കാന്‍ സാധിച്ചിട്ടില്ല. സ്വര്‍ണക്കള്ളക്കടത്തിന് പകരം ലൈഫ് മിഷന്‍ വീട് നിര്‍മാണമാണ് ഇപ്പോള്‍ അന്വേഷിക്കുന്നത്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം സര്‍ക്കാരിനെ അട്ടിമറിക്കുക എന്ന ലക്ഷ്യത്തോടെയാണെന്നും കോടിയേരി ആരോപിച്ചു.
https://www.facebook.com/Malayalivartha


























