ആരെയും ഞാന്‍ ഭയക്കില്ല, അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും : രാഹുല്‍ ഗാന്ധി

അസത്യത്തിനെതിരായ പോരാട്ടത്തില്‍ എന്തും സഹിക്കുമെന്ന് വയനാട് എം പിയും കോൺഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധി. ഗാന്ധി ജയന്തി ദിനത്തില്‍ ഗാന്ധിജിയുടെ വാക്കുകളെ ഉദ്ധരിച്ചായിരുന്നു രാഹുലിന്റെ ട്വീറ്റ്.
'ഈ ലോകത്ത് ആരെയും ഞാന്‍ ഭയക്കില്ല. ഒരു തരത്തിലുള്ള അനീതിക്ക് മുന്നിലും തല കുനിക്കില്ല. അസത്യങ്ങളെ സത്യം കൊണ്ട് പരാജയപ്പെടുത്തും.. അസത്യത്തിനെതിരായ പോരാട്ടത്തില്‍ എന്ത് ത്യാഗവും സഹിക്കും. ഹൃദയംഗമമായ ഗാന്ധി ജയന്തി ആശംസകള്‍', രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























