ഗാനഗന്ധർവൻ യേശുദാസിന്റെ മകൻ വിജയ് യേശുദാസ് ഇനി മലയാള സിനിമയിൽ പാടില്ല; കാരണത്തെ കേട്ട സിനിമ ലോകം അമ്പരന്നു; മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുമ്പോൾ എടുത്ത നിർണ്ണായക തീരുമാനം

ഗാനഗന്ധർവൻ യേശുദാസിന്റെ മകൻ വിജയ് യേശുദാസിന്റെ ഒരു നിർണ്ണായക തീരുമാനത്തിൽ ഞെട്ടിയിരിക്കുകയാണ് കേരളം. നേട്ടങ്ങളുടെയും പ്രശസ്തിയുടേയും കൊടുമുടിയില്‍ നില്‍ക്കെ നിര്‍ണ്ണായകമായ വെളിപ്പെടുത്തലുമാണ് വിജയ് യേശുദാസ് നടത്തിയിരിക്കുന്നത് . മലയാള സിനിമയില്‍ ഇനി പാടില്ലെന്ന തീരുമാനത്തില്‍ എത്തിയിരിക്കുകയാണ് ഗായകൻ . അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു .
മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്നാണ് വിജയ് പറയുന്നത് . മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വർഷം തികയുകയാണ്. . അച്ഛന്റെ പാത പിന്തുടർന്ന് മലയാള സംഗീത ലോകത്തേക്ക് വരികയായിരുന്നു . സ്വന്തം പ്രതിഭ കൊണ്ട് ഉയരങ്ങൾ കീഴടക്കി . ‘പൂമുത്തോളെ’ എന്ന ഗാനത്തിലൂടെ കഴിഞ്ഞ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് വിജയ് നേടിയിരുന്നു. ഇതടക്കം മൂന്ന് സംസ്ഥാന അവാർഡുകളാണ് വിജിയിയുടെ കരിയറിലുള്ളത്. അടുത്തിടെ ധനുഷ് നായകനായ ‘മാരി’യിലെ വില്ലൻ വേഷത്തിലൂടെ വിജയ് അഭിനയത്തിലും സജീവമാകുകയും ചെയ്തിരുന്നു .
https://www.facebook.com/Malayalivartha