കൊച്ചിയിലെ പൊതുഗതാഗത സംവിധാനങ്ങളെല്ലാം സ്മാര്‍ട്ടാവുന്നു

കൊച്ചിയുടെ മുഖഛായ മാറ്റുന്ന മെട്രോപ്പൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നാളെ നിലവില്‍ വരും. കൊച്ചിയിലെ പൊതുഗതാഗത ഏകോപനം, നടത്തിപ്പ്, നിയന്ത്രണം, ആസൂത്രണം, മേല്‍നോട്ടം എല്ലാം ഇനി മുതല്‍ പുതിയ സംവിധാനത്തിന്റെ കീഴിലായിരിക്കും. മൊബൈല്‍ ആപ്പ് വഴി ഒരൊറ്റ ടിക്കറ്റില്‍ ഇനി വിവിധ ഗതാഗത മാര്‍ഗങ്ങളിലൂടെ യാത്ര ചെയ്യാം. നാളെ ഗതാഗമന്ത്രി എ കെ ശശീന്ദ്രനാണ് പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്. കൊച്ചിയിലെ റയില്‍വേ, മെട്രോ റയില്‍, ബസ് സര്‍വീസ്, ടാക്‌സി സര്‍വീസ്, ഓട്ടോറിക്ഷ, എല്ലാത്തിനും ഇനി മുതല്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി എന്ന പൊതു മേല്‍വിലാസമായിരിക്കും.
യാത്രക്കാരന്‍ ലക്ഷ്യസ്ഥാനം മൊബൈല്‍ ആപ്പില്‍ അറിയിക്കുക.
ബസ്, ബോട്ട്, മെട്രോ, ഓട്ടോ ഏത് രീതിയില്‍ എളുപ്പത്തില്‍ എത്താമെന്ന് ആപ്പ് വഴി പറഞ്ഞ് തരും. പണവും സ്മാര്‍ട്ടായി കൈമാറാം. മെട്രോ വണ്‍ കാര്‍ഡ് പദ്ധതിയും ബസുകളില്‍ സ്മാര്‍ട്ട്കാര്‍ഡുപയോഗിച്ചുള്ള യാത്രയും നഗരത്തില്‍ നിലവിലുണ്ട്. ഇത് ഓട്ടോ,ബോട്ട് സര്‍വ്വീസുകളിലും തുടര്‍ന്ന് നടപ്പിലാക്കും. റോഡുകളും, ട്രാഫിക് നിയന്ത്രണവും എല്ലാം അതോറിറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലാകും. റോഡ് അറ്റകുറ്റപണികളും അതോറിറ്റിയുടെ മേല്‍നോട്ടത്തിലാകും. സൈക്കില്‍ യാത്രക്കാര്‍ക്ക് പ്രത്യേക പാത, ഭിന്നശേഷി സൗഹൃദമായ നടപ്പാതകള്‍ പദ്ധതി ലക്ഷ്യങ്ങള്‍ വിശാലമാണ്. മെട്രോ നഗരങ്ങളില്‍ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ഗതാഗതത്തിന് ഏകീകൃത സംവിധാനം വേണമെന്ന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് കേരള മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ രൂപീകരണം.
https://www.facebook.com/Malayalivartha

























