സംവിധായകന്‍ പ്രിയദര്‍ശനെ കുറിച്ച് പരാതിയുമായി മുകേഷ്

മലയാളത്തിന് പ്രിയപ്പെട്ട നടനാണ് മുകേഷ്. ഇപ്പോള്‍ താരം സംവിധായകന്‍ പ്രിയദര്‍ശനെ കുറിച്ച് നര്‍മ്മശൈലിയിലുളള ഒരു പരാതി പങ്കുവെയ്ക്കുകയാണ്. മോഹന്‍ലാലിനെയും, എംജി ശ്രീകുമാറിനെയും ഉയര്‍ത്തി കൊക്കൊണ്ട് വന്ന പ്രിയദര്‍ശന്‍ ചിലരെ കണ്ടില്ലെന്ന് നടിച്ചെന്നും മുകേഷ് പറയുന്നു.ഒരു സംവിധായകന്‍ എന്ന നിലയില്‍ പ്രിയദര്‍ശന്‍ വളരുന്നതിനൊടൊപ്പം രണ്ട് പേരെക്കൂടി പ്രിയദര്‍ശന്‍ വളര്‍ത്തി അല്ലങ്കില്‍ അങ്ങനെ ഒരു സാഹചര്യം ഒപ്പിച്ചു കൊടുത്തു.അതില്‍ ഒന്ന് മോഹന്‍ലാലും പിന്നെ എം ജി ശ്രീകുമാറുമാണ്. അവരുടെ കഴിവ് മുന്നില്‍ കണ്ടുകൊണ്ടാകാം പ്രിയദര്‍ശന്‍ അതിന് ശ്രമിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അതിനിടയില്‍ വിട്ടു പോയ ചില താരങ്ങളുമുണ്ട്'. മുകേഷ് പറയുന്നു.
https://www.facebook.com/Malayalivartha

























