രാത്രി കാല സൗജന്യ വിളി ഇനി എല്ലാ കോംബോ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്കും

ആശ്വാസമായി വീണ്ടും ബിഎസ്എന്‍എല്‍. പ്രതിഷേധങ്ങള്‍ക്ക് ഫലമുണ്ടായി. ബിഎസ്എന്‍എലിന്റെ രാത്രികാല സൗജന്യ വിളിയുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസവുമായി ബിഎസ്എന്‍എല്‍. രാത്രികാല സൗജന്യ വിളി എല്ലാ കോംബോ ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍ക്കും ലഭ്യമാക്കാനാണ് ബിഎസ്എന്‍എലിന്റെ തീരുമാനം. ജൂണ്‍ ഒന്നുമുതല്‍ ഈ ആനുകൂല്യം പ്രാബല്യത്തില്‍ വരും.
സൗജന്യ വിളി പ്രഖ്യാപിച്ചതിനു പിന്നാലെ ബ്രോഡ്ബാന്‍ഡ് കോംബോ ശ്രേണിയിലെ ചില പ്ലാനുകള്‍ക്ക് രാത്രികാല സൗജന്യം അനുവദിച്ചിട്ടില്ല എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചിരുന്നു. ഇതെത്തുടര്‍ന്ന് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്.
ഉപയോക്താക്കള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതോടെയാണ് ആനുകൂല്യം എല്ലാവര്‍ക്കുമായി വര്‍ധിപ്പിക്കാന്‍ ബിഎസ്എന്‍എല്‍ തീരുമാനിച്ചത്. നേരത്തെ ഉപയോഗത്തില്‍ ഇരുന്നതും എന്നാല്‍, പിന്നീട് പിന്‍വലിച്ചതുമായ ചില ബ്രോഡ്ബാന്‍ഡ് കോംബോ പ്ലാനുകള്‍ക്ക് മാത്രമാണ് ബിഎസ്എന്‍എല്‍ രാത്രികാല സൗജന്യം ഏര്‍പ്പെടുത്താതിരുന്നത്. എന്നാല്‍, ഈ പ്ലാനുകള്‍ ഇപ്പോഴും ഉപയോക്താക്കളില്‍ പലരും തുടരുന്നുണ്ട്. ഈ സാഹചര്യം കണക്കിലെടുത്താണ് ആനുകൂല്യം എല്ലാ പ്ലാനിലേക്കും വ്യാപിപ്പിക്കാന്‍ തീരുമാനിച്ചതെന്നും ടെലികോം വെബ്‌സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്.
ഇതനുസരിച്ച് ബിഎസ്എന്‍എല്‍ ലാന്‍ഡ് ഫോണില്‍ നിന്ന് രാത്രി ഒമ്പതു മുതല്‍ രാവിലെ ഏഴുവരെയുള്ള വിളികള്‍ക്ക് കോള്‍ നിരക്ക് ഈടാക്കില്ല. ലാന്‍ഡ് ഫോണില്‍ നിന്ന് ഇന്ത്യയൊട്ടാകെ എല്ലാ ഫോണിലേക്കും ഈ സമയം സൗജന്യമായി വിളിക്കാം. മറ്റ് നെറ്റ്‌വര്‍ക്ക് ദാതാക്കളുടെ ഫോണിലേക്കും സൗജന്യമായി വിളിക്കാമെന്നും ആനുകൂല്യം പ്രഖ്യാപിച്ച് ബിഎസ്എന്‍എല്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ എല്ലാ ടെലികോം സര്‍ക്കിളിലും ആനുകൂല്യം ജൂണ്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
ബിഎസ്എന്‍എല്‍ രാത്രി ഫ്രീ കോള്‍ നല്‍കുന്നത് സംബന്ധിച്ച് വലിയ പ്രചരണം നടന്നിരുന്നതിനാല്‍ പലരും മണിക്കൂറുകളോളം മെയ് ഒന്നുമുതല്‍ നിലവില്‍ വന്ന ഈ ഓഫര്‍ ഉപയോഗിക്കാനും തുടങ്ങിയിരുന്നു. അതിനുശേഷമാണ് ചില പ്ലാനുകള്‍ക്ക് ഈ സൗകര്യം ലഭ്യമല്ല എന്ന് ബിഎസ്എന്‍എല്‍ അറിയിച്ചത്. ഇത് വന്‍ ബില്ല് വരാനുള്ള സാധ്യതയാണ് ഉണ്ടാക്കുമെന്ന ഭീതിയെത്തുടര്‍ന്നാണ് ഉപയോക്താക്കള്‍ പ്രതിഷേധമുയര്‍ത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















