സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ പുഴയില്‍ മുങ്ങിപ്പോയ പതിനേഴുകാരനെ രക്ഷപ്പെടുത്തി സുഹൃത്തുക്കള്‍

സുഹൃത്തുക്കളോടൊപ്പം കുളിക്കവേ പുഴയില്‍ മുങ്ങിപ്പോയ പതിനേഴുകാരനെ രക്ഷപ്പെടുത്തി സുഹൃത്തുക്കള്‍.ചാലിയാറിന്റെ പോഷകനദിയായ ചെറുപുഴയില്‍ മുങ്ങിപ്പോയ 17കാരനെയാണ് യുവാക്കള്‍ രക്ഷപ്പെടുത്തിയത്. തെങ്ങിലക്കടവ് വെള്ളപ്പോക്കില്‍ മൂസ, സുഹൃത്തുക്കളായ എം.കെ. അല്‍ത്താഫ്, സി.കെ. മസ്‌റൂര്‍ എന്നിവരാണ് മാതൃകയായത്.
ഇന്നലെ ഉച്ചക്ക് തെങ്ങിലക്കടവ് ഉണിക്കൂര്‍ ഭാഗത്ത് സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെയാണ് മാവൂര്‍ പാറമ്മല്‍ സ്വദേശിയായ 17കാരനും കൂട്ടുകാരനും വെള്ളത്തില്‍ മുങ്ങിപ്പോയത്. തെങ്ങിലക്കടവില്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയതായിരുന്നു 17കാരന്‍. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും മറ്റേയാള്‍ ആഴത്തിലേക്ക് താഴ്ന്നുപോയി. ആ സമയം ഇതുവഴി വന്ന മൂസയും കൂട്ടുകാരും ബഹളം കേട്ട് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയായിരുന്നു. മൂസ പുഴയില്‍ മുങ്ങിയാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
കരക്കെത്തിച്ചശേഷം മൂന്നു പേരും കൂടി പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷമാണ് കുട്ടിക്ക് ബോധം തിരിച്ചു കിട്ടിയത്. ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചു.
"
https://www.facebook.com/Malayalivartha