കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും

നിയമസർവകലാശാലകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് 2026 പരീക്ഷയുടെ പ്രൊവിഷണൽ ഉത്തരസൂചിക ഡിസംബർ പത്ത് വൈകുന്നേരം അഞ്ചുമണിക്ക് പ്രസിദ്ധീകരിക്കും.
പരീക്ഷയ്ക്ക് ഹാജരായ വിദ്യാർഥികൾക്ക് ക്ലാറ്റ് ഒദ്യോഗിക വെബ്‌സൈറ്റായ consortiumofnlus.ac.in വഴി ഡൗൺലോഡ് ചെയ്യാം. ഉത്തരസൂചിക സംബന്ധിച്ച് പരാതി ഉള്ളവർക്ക് അതിനായി രൂപീകരിച്ച പോർട്ടൽ വഴി പരാതി ഉന്നയിക്കാവുന്നതാണ്.
ഉത്തരങ്ങൾ, ചോദ്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പരാതി സമർപ്പിക്കാനുള്ള പോർട്ടൽ ഡിസംബർ പത്തിന് വൈകുന്നേരം ആരംഭിച്ച് 2025 ഡിസംബർ 12- ന് വെകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും.
ഡിസംബർ ഏഴിന് 25 സംസ്ഥാനങ്ങളിലെയും 93 നഗരങ്ങളിലെയും 4 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 156 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. 92,344 ഉദ്യോഗാർഥികളായിരുന്നു പരീക്ഷയ്ക്ക് അപേക്ഷിച്ചത്. ഇതിൽ 75,009 ഉദ്യോഗാർഥികൾ യുജി പ്രോഗ്രാമിനും 17,335 ഉദ്യോഗാർത്ഥികൾ പിജി പ്രോഗ്രാമിനും അപേക്ഷിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























