തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): രോഗാദി ദുരിതങ്ങൾ അലട്ടുകയും ശരീര ശോഷണം അനുഭവപ്പെടുകയും ചെയ്യും. ഭക്ഷണ സുഖക്കുറവ്, മനഃസ്വസ്ഥതക്കുറവ് എന്നിവ ഇന്ന് ഉണ്ടായേക്കാം. ശത്രുക്കളിൽ നിന്ന് ദോഷാനുഭവങ്ങൾ ഉണ്ടാവാം. ഇന്ന് ആരോഗ്യത്തിൽ ശ്രദ്ധ നൽകുക.
ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം): തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും. ശിരോ-നാഡീ രോഗ പീഡ വർദ്ധിക്കും. മറ്റുള്ളവരോട് ഇടപെഴകുമ്പോൾ വളരെ അധികം സൂക്ഷ്മത ഇന്ന് പാലിക്കുക.
മിഥുനം രാശി (മകയിര്യം അവസാന പകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം): സഹപ്രവർത്തകരുടെ സഹകരണത്താൽ ഏറ്റെടുത്ത കാര്യങ്ങൾ സമയ പരിധിക്കുള്ളിൽ തീർക്കുവാൻ ഇന്ന് സാധിക്കും. ഭക്ഷണ സുഖം, തൊഴിൽ വിജയം, രോഗശാന്തി, ശത്രു നാശം, ധനനേട്ടം എന്നിവ ഉണ്ടാകും.
കർക്കിടകം രാശി (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): മാനസിക ബുദ്ധിമുട്ടുകൾ, തൊഴിൽ ക്ലേശങ്ങൾ, രോഗാദി ദുരിതം, ഭാര്യ-സന്താനങ്ങളുമായി കലഹം, അഭിപ്രായ വ്യത്യാസം, ധനനഷ്ടം, അപമാനം എന്നിവ ഇന്ന് ഉണ്ടാകും. വളരെ ശ്രദ്ധിക്കേണ്ട ദിനം.
ചിങ്ങം രാശി (മകം, പൂരം, ഉത്രം ആദ്യ കാൽഭാഗം): കർമ്മ പുരോഗതി ഇന്ന് ഉണ്ടാവും. ബിസിനസ്സ് ചെയ്യുന്നവർക്കു പുതിയ അവസരം ലഭിക്കും. കുടുംബത്തിൽ മംഗള കർമ്മം നടക്കുക, സാമ്പത്തിക ലാഭം എന്നിവ ഉണ്ടാകും.
കന്നി രാശി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം): തൊഴിൽ വിജയം ഉണ്ടാകുമെങ്കിലും ഇടക്കിടെ മേലധികാരിയുടെ അപ്രീതി ഉണ്ടാവും. ബന്ധു ജനങ്ങളെ കൊണ്ട് മനഃസ്വസ്ഥതക്കുറവ് അനുഭവപ്പെടും. ജീവിത പങ്കാളിക്ക് രോഗാവസ്ഥ ഉണ്ടാകാൻ സാധ്യതയുണ്ട്.
തുലാം രാശി (ചിത്തിര അവസാന പകുതിഭാഗം, ചോതി, വിശാഖം ആദ്യ മുക്കാൽഭാഗം): വിവാഹകാലം അനുകൂലമായിരിക്കും. വിദ്യയിൽ ഉന്നതി, ഭക്ഷണസുഖം എന്നിവ ലഭിക്കും. മാന്യത, സംസാരപ്രധാനമായ ജോലി ചെയ്യുന്നവർക്ക് സാമ്പത്തിക വർദ്ധനവ്, തൊഴിൽ വിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട): കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഇന്ന് ഉണ്ടാകും. ശത്രുഹാനി, ആരോഗ്യ വർദ്ധനവ്, തൊഴിൽ വിജയം എന്നിവ അനുഭവപ്പെടും. സ്ത്രീകളോടൊപ്പം ചെലവഴിക്കുവാൻ സമയം ലഭിക്കും.
ധനു രാശി (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം): ജീവിത പങ്കാളിയുമായും സന്താനങ്ങളുമായും കലഹമോ അഭിപ്രായ വ്യത്യാസമോ ഉണ്ടാകാം. തൊഴിൽ തടസ്സം, അപമാനം, ധനക്ലേശം, രോഗാദി ദുരിതം, ജല ഭയം എന്നിവ ഉണ്ടാകും. ജാഗ്രത പാലിക്കുക.
മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം): വ്യവഹാര പരാജയം ഇന്ന് ഉണ്ടാകും. ജല സംബന്ധമായ തൊഴിലുകൾ ചെയ്യുന്നവർ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം ഉണ്ടാകും. മനോരോഗം, കാര്യ തടസ്സം എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്.
കുംഭം രാശി (അവിട്ടം അവസാന പകുതിഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ മുക്കാൽഭാഗം): സർക്കാർ ജോലിക്ക് പരിശ്രമിക്കുന്നവർക്ക് അർഹമായ തൊഴിലവസരങ്ങൾ ഇന്ന് ലഭിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. ബിസിനസിൽ പുരോഗതി, വ്യവഹാരങ്ങളിൽ വിജയം എന്നിവ ഉണ്ടാകും.
മീനം രാശി (പൂരൂരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി): കുടുംബ സൗഖ്യം, രോഗശാന്തി, ആരോഗ്യ വർദ്ധനവ്, ശത്രുഹാനി എന്നിവ ഇന്ന് ഉണ്ടാകും. സ്ത്രീകളുമായി അടുത്ത് ഇടപഴകാനും ഉല്ലാസ യാത്ര പോകുവാനും അവസരം ഉണ്ടാവും.
https://www.facebook.com/Malayalivartha

























