മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ

സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കാനുള്ള യുഎഇയുടെ നയം മലയാളി പ്രവാസികളെ സാരമായി തന്നെ ബാധിക്കുമെന്ന് റിപ്പോർട്ടുകൾ. ഇതോടെ കൂട്ടത്തോടെ പ്രവാസികൾ യുഎഇ വിട്ട് പോകുമെന്നും ചില വിദഗ്ദ്ധർ പറയുന്നു.
യുഎഇ സാമ്പത്തിക വളർച്ചയുടെ നെടുംതൂണുകളിൽ ഒന്നായിരുന്നു വർഷങ്ങളായി അവിടെ ജോലി ചെയ്യുന്ന പ്രവാസികൾ. എന്നാൽ, മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം 'നാഫിസ്' പദ്ധതിയുടെ ഭാഗമായി സ്വകാര്യമേഖലയിൽ സ്വദേശിവൽക്കരണം ശക്തമാക്കുന്നതോടെ കാര്യമായ മാറ്റങ്ങൾ വരികയും ഈ നിർദ്ദേശങ്ങൾ ഏറ്റവുമധികം ആശങ്ക സൃഷ്ടിക്കുകയും ചെയ്യുന്നു.
യുഎഇയിലെ ഏറ്റവും വലിയ പ്രവാസി സമൂഹങ്ങളിലൊന്നായ മലയാളികൾക്കിടയിലാണ് ഈ ആശങ്കകൾ വിട്ടൊഴിയാതെ നിൽക്കുന്നത്. തൊഴിൽ സുരക്ഷ നഷ്ടപ്പെടുന്നതിനാലും, പുതിയ അവസരങ്ങൾ കുറയുന്നതിനാലും നിരവധി പേർ രാജ്യം വിടാൻ നിർബന്ധിതരാകുമെന്ന സൂചനകളാണ് നിലവിൽ പുറത്ത് വരുന്നത്. എന്നാൽ ഇത് എത്രത്തോളം സാധ്യമാകുമെന്ന് പറയാൻ സാധിക്കില്ല.
സ്വകാര്യ കമ്പനികൾക്ക് കടുത്ത സമയപരിധി നിശ്ചയിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ നിർദ്ദേശമാണ് കൂടുതൽ ആശങ്കയ്ക്ക് കാരണമാകുന്നത്. 50 ൽ അധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾ 2025 ഡിസംബർ 31 നകം 8% സ്വദേശിവൽക്കരണം പൂർത്തിയാക്കണം. ഈ നിർബന്ധിത ക്വാട്ട പാലിക്കാൻ കമ്പനികൾ പുതിയ നിയമനങ്ങളിൽ സ്വദേശികൾക്ക് മുൻഗണന നൽകുന്നതിനപ്പുറം നിലവിൽ പ്രവാസികൾ ഉള്ള തസ്തികകളിൽ സ്വദേശികളെ നിയമിക്കാനും നിർബന്ധിതരാകും.
അഡ്മിനിസ്‌ട്രേഷൻ, ഹ്യൂമൻ റിസോഴ്‌സസ്, ഫിനാൻസ്, മാർക്കറ്റിംഗ് തുടങ്ങിയ ഉയർന്ന ശമ്പളമുള്ളതും വൈദഗ്ദ്ധ്യം ആവശ്യമുള്ളതുമായ തസ്തികകളിൽ ജോലി ചെയ്യുന്ന മലയാളികളെയാണ് ഇത് കൂടുതലായും നേരിട്ട് ബാധിക്കുക. മലയാളികളായ പ്രൊഫഷണലുകൾ ഈ തസ്തികകളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ അവർക്ക് തൊഴിൽ വിപണിയിൽ മറ്റ് വഴികൾ തേടേണ്ടിവരുന്നു.
അതേസമയം മറ്റ് എമിറേറ്റുകളിലോ ഗൾഫ് രാജ്യങ്ങളിലോ അവസരം ലഭിക്കാതെ വരുമ്പോൾ, നാട്ടിലേക്ക് തിരികെ പോകുകയല്ലാതെ മറ്റ് വഴിയില്ലാത്ത അവസ്ഥയിലേക്കാണ് പലരും നീങ്ങുന്നത്.20 മുതൽ 49 വരെ ജീവനക്കാരുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും സ്വദേശിവൽക്കരണ നിയമം ശക്തമായി ബാധിക്കുന്നു.
2024 ൽ ഒരാളെയും 2025 ൽ രണ്ടാമത്തെ സ്വദേശിയെയും നിയമിക്കണമെന്ന നിബന്ധന ഈ മേഖലയിലെ മലയാളികളായ ബിസിനസ് ഉടമകൾക്ക് വലിയ സാമ്പത്തിക വെല്ലുവിളിയാണ് ഉയർത്തുന്നത്. സ്വദേശികളെ നിയമിക്കാത്ത ഓരോ ഒഴിവിനും കടുത്ത പിഴ തന്നെ ചുമത്തും. പ്രതിമാസം 8,000 ദിർഹം അതായത് വർഷത്തിൽ 96,000 ദിർഹം പിഴ ചുമത്താനുള്ള തീരുമാനം ചെറുകിട ബിസിനസുകൾക്ക് താങ്ങാൻ കഴിയുന്നതിലും അധികമാകും.
ഇത് കമ്പനികളെ കടുത്ത പ്രതിസന്ധിയിലാക്കുകയും, ചിലപ്പോൾ സ്ഥാപനം പൂട്ടാൻ പോലും കാരണമായേക്കാം. ഇത്തരം കമ്പനികളെ ആശ്രയിച്ച് ജീവിക്കുന്ന മലയാളികളായ ജീവനക്കാർക്ക് കൂട്ടത്തോടെ ജോലി നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ല. അതേസമയം നിയമം പാലിച്ചുവെന്ന് വരുത്തിത്തീർക്കാൻ ചില സ്ഥാപനങ്ങൾ വ്യാജ നിയമനങ്ങളെ ആശ്രയിച്ചേക്കാം
സ്വദേശിവൽക്കരണത്തിന്റെ ഈ പുതിയ നിർദേശങ്ങൾ യുഎഇയുടെ തൊഴിൽ വിപണിയിൽ പ്രവാസികൾക്ക് സ്ഥാനമില്ലാതാക്കുന്നു എന്ന ആശങ്ക വളരെ ശക്തമാണ്. മികച്ച ജീവിത സാഹചര്യങ്ങൾ തേടി യുഎഇയിലെത്തിയ ആയിരക്കണക്കിന് മലയാളികൾക്ക് അവരുടെ കരിയരിൽ വൻ തകർച്ച ഉണ്ടാക്കുന്നു.
സ്വദേശിവൽക്കരണം കടുക്കുന്ന മേഖലകളിൽ പുതിയ സാങ്കേതികവിദ്യകളിലും ഉയർന്ന നൈപുണ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നവർക്ക് മാത്രമേ നിലനിൽക്കാൻ സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം, തൊഴിലവസരങ്ങൾ കുറയുന്നതും കടുത്ത പിഴ ഒഴിവാക്കാനുള്ള കമ്പനികളുടെ സമ്മർദ്ദവും കാരണം പ്രവാസികളുടെ ഒരു വലിയ വിഭാഗം തന്നെ യുഎഇ വിട്ട് നാട്ടിലേക്ക് മടങ്ങാനുള്ള സാധ്യതകൾ ഒരിക്കലും തള്ളിക്കളയാനാവില്ല.
https://www.facebook.com/Malayalivartha

























