ലാലിന് വേറെ ജോലിയില്ലേയെന്ന് മിക്കവരും എന്നോട് ചോദിക്കാറുണ്ട്; ബിഗ്‌ബോസിനെ കുറിച്ച് തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

മോഹന്‍ലാല്‍ അവതാരകനായ ബിഗ്‌ബോസ് ഷോയുടെ ഏഴാം സീസണ്‍ അടുത്തിടെയാണ് അവസാനിച്ചത്. ഇപ്പോഴിതാ ഒരു പരിപാടിയില്‍ മോഹന്‍ലാല്‍ ബിഗ്‌ബോസിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ബിഗ്‌ബോസ് പോലുള്ള ഒരു പരിപാടിയില്‍ എന്തിനാണ് നില്‍ക്കുന്നതെന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് മോഹന്‍ലാല്‍ വെളിപ്പെടുത്തി.
ഈ പരിപാടിയെക്കുറിച്ച് ചിലര്‍ക്ക് തെറ്റായ ചിന്തയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'മലയാളത്തില്‍ ബിഗ്‌ബോസിന്റെ ഏഴ് സീസണുകള്‍ ഞാന്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബിഗ്‌ബോസ് മലയാളത്തില്‍ ഏറ്റവും വലിയ റേറ്റിംഗുള്ള ടെലിവിഷന്‍ പരിപാടിയാണ്. എന്തുകൊണ്ടാണ് ബിഗ്‌ബോസ് റേറ്റിംഗില്‍ ഒന്നാംസ്ഥാനത്ത് വരുന്നതെന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകാം. ബിഗ്‌ബോസ് ഒരു ഡ്രാമയല്ല. പോസിറ്റീവ് ചിന്ത തരുന്ന ഒരു പരിപാടിയാണ്.
വിവിധ തരത്തിലുള്ള അഭിപ്രായങ്ങളും വിമര്‍ശനങ്ങളും ഉള്ള പരിപാടിയാണ് ബിഗ്‌ബോസ്. എല്ലാവര്‍ക്കും വിനോദത്തിനും ചിന്തിക്കാനുമുള്ള പരിപാടിയാണ് ബിഗ്‌ബോസെന്ന് ഞാന്‍ തെളിയിച്ചതാണ്. പല മേഖലയില്‍ നിന്നുള്ളവരാണ് ബിഗ്‌ബോസില്‍ ഒരുമിക്കുന്നത്. ഇതിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ ഞാന്‍ ഭാഗ്യമാണ്. ആദ്യം ബിഗ്‌ബോസ് ചെയ്യാന്‍ എനിക്ക് മടിയായിരുന്നു.
ഇപ്പോള്‍ എന്റെയൊരു അഡിക്ഷന്‍ പോലെയാണ് ബിഗ്‌ബോസ്. പരിപാടി കാണുന്നവര്‍ക്കാണ് ആദ്യം നന്ദി അറിയിക്കേണ്ടത്. ലാലിന് വേറെ ജോലിയില്ലേയെന്ന് മിക്കവരും എന്നോട് ചോദിക്കാറുണ്ട്. ബിഗ്‌ബോസില്‍ നിന്ന് എനിക്കൊരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്. ഇതൊരു തിരക്കഥയുള്ള പരിപാടിയാണെന്ന് പലരും പറയും. സത്യം പറഞ്ഞാല്‍ അങ്ങനെയൊന്നുമല്ല. ബിഗ്‌ബോസില്‍ പങ്കെടുക്കുന്നത് എളുപ്പമുള്ള കാര്യമല്ല' മോഹന്‍ലാല്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























