Widgets Magazine 

06
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഹഡില്‍ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് സംഗമത്തിന് ഡിസംബര്‍ 12 ന് കോവളത്ത് തുടക്കം: ഡിസംബര്‍ 14 ന് 'കേരള ഫ്യൂച്ചര്‍ ഫോറ'ത്തില്‍ മുഖ്യമന്ത്രി സംവദിക്കും; ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ ആദ്യദിവസം പങ്കെടുക്കും...

10 DECEMBER 2025 05:59 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്‍റെ ഏഴാം പതിപ്പിന് ഡിസംബര്‍ 12 ന് കോവളത്ത് തിരിതെളിയും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ നേതൃത്വത്തില്‍ ഡിസംബര്‍ 14 വരെ ദി ലീല കോവളം, എ റാവിസ് ഹോട്ടലിലാണ് പരിപാടി. രാജ്യത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ വളര്‍ച്ചയില്‍ കേരളത്തിന്‍റെ നേതൃപരമായ പങ്കിന്‍റെ നേര്‍ച്ചിത്രം തുറന്നു കാട്ടുന്ന ഒന്നാണ് 'ഹഡില്‍ ഗ്ലോബല്‍ 2025'. ഡിസംബര്‍ 14 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ 'വിഷണറി ടോക്ക്' നടത്തും. 'ദി കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍' എന്ന സെഷനില്‍ മുഖ്യമന്ത്രി എക്കോ സിസ്റ്റം പാര്‍ട്ണേഴ്സിനെ അഭിസംബോധന ചെയ്ത് സംസാരിക്കും. പൊതുവിദ്യാഭ്യാസ, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി സന്നിഹിതനാകും.

ഡിസംബര്‍ 12 ന് നടക്കുന്ന 'ലീഡര്‍ഷിപ്പ് ടോക്കില്‍' സംസ്ഥാന സര്‍ക്കാര്‍ വിവിധ വകുപ്പുകള്‍ വഴി നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതിയായ 'വിഷന്‍ 2031' മായി ബന്ധപ്പെട്ട് ധന, വ്യവസായ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ കാഴ്ചപ്പാടുകള്‍ പങ്കിടും. രാവിലെ 10.20 ന് കേരളത്തിന്‍റെ വിജ്ഞാന സമ്പദ് വ്യവസ്ഥയുടെ പുരോഗതി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സംസാരിക്കും. കേരളത്തിന്‍റെ ഗവേഷണ-നവീകരണ സമ്പദ് വ്യവസ്ഥയ്ക്കായുള്ള ഭാവി പദ്ധതികളെക്കുറിച്ച് ഉച്ചയ്ക്ക് 2.45 ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വിശദീകരിക്കും. നിയമ, വ്യവസായ, കയര്‍ മന്ത്രി പി. രാജീവ് വൈകുന്നേരം 4.25 ന് കേരളത്തിന്‍റെ വ്യവസായമേഖലയിലെ വളര്‍ച്ചാസാധ്യതകളെക്കുറിച്ചും പുത്തന്‍ ആശയങ്ങളെക്കുറിച്ചും സംസാരിക്കും.

സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ്, ബിസിനസ്സ്, സാങ്കേതികവിദ്യ എന്നിവയിലാണ് ഇത്തവണത്തെ ഹഡില്‍ ഗ്ലോബല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മൂലധനവും നൂതന ബിസിനസ് മാതൃകകളും കണ്ടെത്തുന്നതിന് പരിപാടി സഹായകമാകും. ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിനുമുള്ള അവസരങ്ങള്‍ സെഷനുകളും ചര്‍ച്ചകളും ഉയര്‍ത്തിക്കാട്ടും. സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ ഭാവി നിര്‍വചിക്കുന്ന ആശയങ്ങളുടെ സംഗമത്തിന് പരിപാടി വേദിയാകും. അത്യാധുനിക സാങ്കേതികവിദ്യാ ഉത്പന്നങ്ങളും ആശയങ്ങളും കൈമുതലായ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അപാരസാധ്യതകളാണ് ഇത് മുന്നോട്ട് വെയ്ക്കുന്നത്.

ആദ്യദിവസം സംസ്ഥാന ഇലക്ട്രോണിക്സ് -ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു പ്രഭാഷകനാകും.

'അതിര്‍ത്തികളില്ലാത്ത നൂതനാശയങ്ങള്‍: ആഗോള സ്വാധീനത്തിനായുള്ള ഇന്ത്യ-ജര്‍മ്മനി പങ്കാളിത്തം കെട്ടിപ്പടുക്കല്‍' എന്ന വിഷയത്തില്‍ ജര്‍മ്മന്‍ അംബാസഡര്‍ ഡോ. ഫിലിപ്പ് അക്കര്‍മാന്‍ സംസാരിക്കും. 'നല്ലൊരു നാളെയ്ക്കായി സംരംഭകരും ഉദ്യോഗസ്ഥരും ഒരുമിച്ച് കൂടുന്നു' എന്ന വിഷയത്തില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക സംസാരിക്കും. 'മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കാന്‍ കേരളം എന്തുകൊണ്ട് ആഭ്യന്തര സമ്പത്ത് വളര്‍ത്തണം' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ സോഹോ കോര്‍പ്പറേഷന്‍ സ്ഥാപകന്‍ ശ്രീധര്‍ വെമ്പു സംസാരിക്കും.

ഡിസംബര്‍ 14 ന് നടക്കുന്ന 'ദി കേരള ഫ്യൂച്ചര്‍ ഫോറം: എ ഡയലോഗ് വിത്ത് ചീഫ് മിനിസ്റ്റര്‍' സെഷനില്‍ മുഖ്യമന്ത്രിയ്ക്കൊപ്പം ദുബായ് സെന്‍റര്‍ ഓഫ് എഐ ദുബായ് ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ സയീദ് അല്‍ ഫലാസി, കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം സെക്രട്ടറി എസ്. കൃഷ്ണന്‍, സംസ്ഥാന സ്പെഷ്യല്‍ സെക്രട്ടറി (ഇലക്ട്രോണിക്സ് & ഐടി) സീറാം സാംബശിവ റാവു, കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, പോളി ജൂനിയര്‍ പിക്ചേഴ്സിന്‍റെ സ്ഥാപകനും നടനും സിആര്‍എവിയുടെ സഹസ്ഥാപകനുമായ നിവിന്‍ പോളി എന്നിവര്‍ പങ്കെടുക്കും.

'കേരളത്തിന്‍റെ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയുടെ പരിണാമവും മുന്നോട്ടുള്ള വഴിയും' എന്ന വിഷയത്തിലെ പാനല്‍ ചര്‍ച്ചയില്‍ കേന്ദ്ര ആഭ്യന്തര, വിജിലന്‍സ് വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, സംസ്ഥാന ഇലക്ട്രോണിക്സ് ആന്‍റ് ഐടി സ്പെഷ്യല്‍ സെക്രട്ടറി സീറാം സാംബശിവ റാവു, സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍, കേരള ഡിജിറ്റല്‍ സയന്‍സസ് മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സജി ഗോപിനാഥ്, സെന്‍റര്‍ ഫോര്‍ മാനേജ്മെന്‍റ് ഡെവലപ്മെന്‍റ് ഡയറക്ടര്‍ ഡോ. ജയശങ്കര്‍ പ്രസാദ്, അനലിറ്റിക്സ് ലീഡര്‍ തപന്‍ രായഗുരു, കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി മുന്‍ ചെയര്‍മാന്‍ പി.എച്ച്. കുര്യന്‍, കേരള മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്നിവര്‍ പങ്കെടുക്കും. കെഎസ്‌യുഎം സിഇഒ അനൂപ് അംബിക മോഡറേറ്ററാകും.

ഇന്ത്യന്‍ സ്പെയ്സ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (ഐഎസ്ആര്‍ഒ) യിലെ ബഹിരാകാശയാത്രികനായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ 'രാഷ്ട്രനിര്‍മ്മാണത്തിലേക്കുള്ള ഒരു ബഹിരാകാശ യാത്രികന്‍റെ മനോഭാവം വികസിപ്പിക്കല്‍' എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തും.

രണ്ടാം ദിവസം അദാനി പോര്‍ട്സ് സിഇഒ പ്രദീപ് ജയരാമന്‍, വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍ സീപോര്‍ട്ട് ലിമിറ്റഡ് സിഇഒ ശ്രീകുമാര്‍ കെ. നായര്‍, ട്രാന്‍സ്വേള്‍ഡ് ചെയര്‍മാന്‍ രമേശ് രാമകൃഷ്ണന്‍, ഷിപ്പ്റോക്കറ്റിന്‍റെ ചീഫ് പ്രൊഡക്റ്റ് ഓഫീസര്‍ പ്രഫുല്‍ പോദ്ദര്‍ എന്നിവര്‍ 'കപ്പലുകള്‍, തീരങ്ങള്‍, വിതരണ ശൃംഖലകള്‍ - മാരിടൈം ഇന്നവേഷന്‍സിലെ കേരളത്തിന്‍റെ വലിയ അവസരം' എന്ന സെഷനില്‍ പങ്കെടുക്കും. ആമസോണിന്‍റെ മുന്‍ വൈസ് പ്രസിഡന്‍റും സപ്ലൈ ചെയിന്‍ കണ്‍സള്‍ട്ടന്‍റും ബോര്‍ഡ് ഉപദേഷ്ടാവുമായ അഖില്‍ സക്സേന മോഡറേറ്റര്‍ ആയിരിക്കും.

അവസാന ദിവസം 'ബിസിനസ് ബിയോണ്ട് ബോര്‍ഡേഴ്സ്' എന്ന വിഷയത്തില്‍ നടക്കുന്ന സെഷനില്‍ കോണ്‍സല്‍ ജനറല്‍ ഓഫ് ഫിന്‍ലന്‍റ് ഇന്‍ മുംബൈ എറിക് അഫ് ഹാള്‍സ്ട്രോം, ട്രേഡ് കമ്മീഷണര്‍ അഡ്വാന്‍ഡേജ് ആസ്ട്രിയ ഹാന്‍സ് ഹോര്‍ട്ട്നാഗല്‍, ഇന്ത്യയിലെ സ്വിസ്നെക്സ് സിഇഒയും കോണ്‍സല്‍ ജനറലുമായ ഡോ. ആഞ്ചല ഹോനെഗര്‍, ബെംഗളൂരുവിലെ കാനഡ കോണ്‍സുലേറ്റ് ജനറല്‍ മാര്‍ട്ടിന്‍ ബാരറ്റ് എന്നിവര്‍ പങ്കെടുക്കും. ന്യൂ സൗത്ത് വെയില്‍സ് ഓസ്ട്രേലിയ ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ലിമിറ്റഡിന്‍റെ നാഷണല്‍ അസോസിയേറ്റ് ചെയര്‍ പ്രസിഡന്‍റ് ഇര്‍ഫാന്‍ മാലിക് മോഡറേറ്ററായിരിക്കും.

ഡിസംബര്‍ 14 ന് വൈകുന്നേരം 4.15 ന് നടക്കുന്ന ഹഡില്‍ ഗ്ലോബല്‍ സമാപന ചടങ്ങില്‍ കെഎസ്‌യുഎം സിഇഒ അനൂപ് അംബിക, മെയ്റ്റി സ്റ്റാര്‍ട്ടപ്പ് ഹബ്ബ് സിഇഒയും ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാം ഡയറക്ടറുമായ ഡോ. പനീര്‍സെല്‍വം മദനഗോപാല്‍, ബെംഗളൂരുവിലെ സി-ഡാക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. എസ് ഡി സുദര്‍ശന്‍ എന്നിവര്‍ പ്രഭാഷകരായിരിക്കും.

പതിനഞ്ചിലധികം രാജ്യങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രതിനിധികള്‍ ഇത്തവണത്തെ ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമാകും. ലോകമെമ്പാടുമുള്ള നൂറ്റമ്പതിലധികം നിക്ഷേപകരെത്തുന്ന സ്റ്റാര്‍ട്ടപ്പ് സംഗമത്തില്‍ ഇന്ത്യയിലും വിദേശത്തുമുള്ള 3000 ത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍, 100 ഏയ്ഞ്ചല്‍ നിക്ഷേപകര്‍, നൂറിലധികം മെന്‍റര്‍മാര്‍, ഇരുന്നൂറിലധികം എച്ച്എന്‍ഐ കള്‍, നൂറിലധികം കോര്‍പറേറ്റുകള്‍, നൂറ്റമ്പതിലധികം പ്രഭാഷകര്‍, നൂറിലധികം എക്സിബിറ്റേഴ്സ് തുടങ്ങിയവര്‍ പങ്കെടുക്കും. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് നൂതനാശയങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും മൂലധനം സമാഹരിക്കുന്നതിനും പ്രഗത്ഭരായ വ്യവസായ സംരംഭകരുടെ മെന്‍റര്‍ഷിപ്പ് സ്വീകരിക്കുന്നതിനുമുള്ള ചലനാത്മക വേദിയായി ഹഡില്‍ ഗ്ലോബല്‍ 2025 മാറും.

ഹഡില്‍ ഗ്ലോബലിന്‍റെ ഭാഗമായുള്ള സ്റ്റാര്‍ട്ടപ്പ് എക്സ്പോയില്‍ എഡ്യൂടെക്, ഹെല്‍ത്ത്ടെക്, ഫിന്‍ടെക്, ലൈഫ് സയന്‍സസ്, സ്പേസ്ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്/മെഷീന്‍ ലേണിംഗ്, ബ്ലോക്ക് ചെയിന്‍, റോബോട്ടിക്സ്,എആര്‍/വിആര്‍, ഗ്രീന്‍ടെക്, ഇ-ഗവേണന്‍സ് തുടങ്ങിയ മേഖലകളിലെ സ്റ്റാര്‍ട്ടപ്പുകള്‍ നൂതന ഉല്‍പ്പന്നങ്ങളും ആശയങ്ങളും അവതരിപ്പിക്കും. ഹ്യൂമനോയിഡ് റോബോട്ടുകള്‍, ഓട്ടോണമസ് ഡ്രോണുകള്‍, സുസ്ഥിര ഊര്‍ജ്ജ പരിഹാരങ്ങള്‍, ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവയും എക്സ്പോയില്‍ പ്രദര്‍ശിപ്പിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണവിലയിൽ ഇന്ന് മാറ്റമില്ല... പവന് 1,07,080 രൂപ  (15 minutes ago)

ഇതാണ് മലയാളി ടച്ച്... വീടില്ലാത്തവർക്കായി തെരുവിലിറങ്ങി പോരാടി, ട്രംപിന്റെ രാഷ്ട്രീയ തട്ടകത്തിൽ വൻ മുന്നേറ്റം; അമേരിക്കയിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നിന്റെ മേയറായി തൃശൂരിന്റെ സ്വന്തം നിത്യ രാമൻ! ഇതാണ്  (31 minutes ago)

മെമു തീവണ്ടിതട്ടി അജ്ഞാതൻ മരിച്ചു... മൃതദേഹം ട്രാക്കിൽ കിടന്നതോടെ ജനശതാബ്ദി എക്സ്‌പ്രസ് ഒരുമണിക്കൂറോളം പിടിച്ചിട്ടു...  (51 minutes ago)

ആക്രിക്കടയിലെ ചാക്ക് തെളിവായി... പാങ്ങപ്പാറ കൊലപാതകത്തിൽ കൂടുതൽ തെളിവുകൾ പുറത്ത്, അഭിരാമിന്റെ മൃതദേഹം മാറ്റാൻ 30 രൂപയുടെ ചാക്ക്! മഴയിൽ പദ്ധതി പാളി; കൊലപാതകത്തിന് പിന്നിൽ കൂടുതൽ ദുരൂഹതകൾ  (55 minutes ago)

തബൂക്കിൽ മരണമടഞ്ഞ ബിഹാർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. ഖബറടക്കം ഇന്ന്  (1 hour ago)

ഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കക്കെതിരായ ഹോം പോരാട്ടത്തില്‍ വേദി മാറ്റം...  (1 hour ago)

സങ്കടക്കാഴ്ചയായി... അമിതവേ​ഗതയിലെത്തിയ ട്രക്ക് ഇടിച്ച് സ്ത്രീകളും കു‌ട്ടികളും ഉൾപ്പടെ 7 പേർക്ക് ദാരുണാന്ത്യം  (1 hour ago)

അമ്പരന്ന് മലയാളികൾ... ചെറിയ ഉള്ളി വിലയിൽ വൻകുതിപ്പ്, കിലോയ്ക്ക് 150 രൂപയും കടന്നതോടെ സാധാരണക്കാരുടെ കുടുംബ ബജറ്റിന് വീണ്ടും തിരിച്ചടി  (1 hour ago)

സെനഗലിലെ ഡാക്കറില്‍ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണില്‍ ഇന്ത്യയുടെ വനിതാ താരം തന്‍വി പത്രിക്ക്‌ ചരിത്ര മെഡല്‍....  (1 hour ago)

ഇന്ത്യയുടെ ഏറ്റവും പുതിയ ഗതിനിർണ്ണയ ഉപഗ്രഹമായ എൻ.വി.എസ്-03 ഭൂമിയിൽ നിന്ന് 35842.6കിലോമീറ്റർ ഉയരത്തിലുള്ള നിർദ്ദിഷ്ട ഭ്രമണപഥത്തിലെത്തി....  (2 hours ago)

യുദ്ധം നിർത്താൻ ട്രംപ് പാട് പെടും... ട്രംപിന്റെ തിരഞ്ഞെടുപ്പ് പരാജയം മുതലെടുത്ത് ഇറാന്റെ വമ്പൻ നീക്കം! അമേരിക്കയ്ക്ക് മുന്നിൽ ഏഴ് കടുത്ത ആവശ്യങ്ങൾ, ഓഹരി വിപണിയിൽ വൻ തകർച്ച; എണ്ണയും സ്വർണവും ഉൾപ്പെടെ ല  (2 hours ago)

യുദ്ധക്കൊതിയൻ സമാധാനത്തിലേക്ക്... റഷ്യയും യുക്രെയ്‌നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ്, ട്രംപും പുടിനും തമ്മിൽ വൻ കരാറിന് നീക്കം, യുക്രെയ്ൻ യുദ്ധത്തിൽ നിർണായക വഴിത്തിരിവിന് സൂചന  (2 hours ago)

പുതു ചരിത്രമെഴുതി ഇന്ത്യ .....ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കി കിരീടം സ്വന്തമാക്കി  (2 hours ago)

കൊല്ലം റൂട്ടില്‍ സര്‍വീസ് നടത്തുന്ന കൊല്ലം- കോട്ടയം ട്രെയിന്‍ എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം റെയില്‍വേ താത്കാലികമായി മരവിപ്പിച്ചു  (2 hours ago)

ഡോക്ടറെ കുടുക്കിയത് ഹണിട്രാപ്പോ? യുവ ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തി മർദിക്കുകയും ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ വഴിത്തിരിവ്, നടി അതുല്യയുടെ ആസൂത്രണമെന്ന് പൊ  (2 hours ago)

Malayali Vartha Recommends