ഞായറാഴ്ച രാത്രി 1. 53ന് ആൺ സൃഹൃത്തിനൊപ്പം ബൈക്കിൽ; 'ആ ഒരു' മിനിറ്റിൽ സംഭവിച്ചത്...!!!ചിത്രപ്രിയയുടെ അവസാന നിമിഷങ്ങൾ CCTV ദൃശ്യങ്ങളിൽ; നിലവിളിച്ച് ഉറ്റവർ

എറണാകുളം മലയാറ്റൂരിൽ മുണ്ടങ്ങമറ്റത്ത് നിന്ന് കാണാതായ വിദ്യാർത്ഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. ചിത്രപ്രിയ മറ്റൊരാൾക്കൊപ്പം ബൈക്കിൽ പോകുന്ന സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. ഞായറാഴ്ച രാത്രി 1. 53 സമയത്തുള്ള ദൃശ്യങ്ങളാണ് ഇത്. മറ്റൊരാൾ ബൈക്കിൽ മുന്നിൽ പോകുന്നതും വീഡിയോയിലുണ്ട്. കാണാതായി 4 ദിവസത്തിന് ശേഷമാണ് വീടിന് ഒരു കിലോമീറ്റർ അകലെയുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത്.
വിശദമായ അന്വേഷണം നടക്കുകയാണ്. മുണ്ടങ്ങാമറ്റം സ്വദേശിനി ചിത്ര പ്രിയയെ ആണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സെബിയൂർ കൂരാപ്പിള്ളി കയറ്റത്തിൽ ഗ്രൗണ്ടിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ബെംഗളരുവിൽ ഏവിയേഷൻ ബിരുദ വിദ്യാർഥിയായ ചിത്രപ്രിയയെ ശനിയാഴ്ചയാണ് കാണാതായത്. ഇതിനെ തുടർന്ന് തിരച്ചിൽ വ്യാപകമാക്കിയിരുന്നു. ഇതിനിടെയാണ് ഇന്ന് മൃതദേഹം കണ്ടെത്തിയത്. പെൺകുട്ടിയെ ബൈക്കിൽ പ്രദേശത്ത് കൊണ്ടുവിട്ടുവെന്നായിരുന്നു ആദ്യഘട്ടത്തിൽ ചോദ്യം ചെയ്യലിൽ അലൻ പറഞ്ഞിരുന്നത്. തുടർന്ന് വിട്ടയച്ചു.
പിന്നീട് മൃതദേഹം കണ്ടെത്തിയതോടെ അലനെ വീണ്ടും വിളിപ്പുകയായിരുന്നു. എന്നാൽ ഒന്നും വിട്ടുപറയുന്നുണ്ടായിരുന്നില്ല. സംശയത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തുടർച്ചയായ ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിനു ശേഷമേ കൂടുതൽ വ്യക്തത വരികയുള്ളൂ.
https://www.facebook.com/Malayalivartha


























