വീടിന്റെ രണ്ടാം നിലയില്‍ നിന്ന് താഴേക്ക് വീണു പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം

വീടിന്റെ രണ്ടാം നിലയുടെ മുകളില്‍ നിന്നു വീണു പരുക്കേറ്റ പിഞ്ചു കുഞ്ഞിന് ദാരുണാന്ത്യം. പേഴയ്ക്കാപ്പിള്ളി കോട്ടേപ്പറമ്പില്‍ മുഹ്സിന്റെ മകന്‍ മുഹമ്മദ് (ഒന്ന് )ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ പതിനൊന്നോടെയായിരുന്നു അപകടം നടന്നത്. ഇവര്‍ താമസിക്കുന്ന വീടിന്റെ രണ്ടാം നിലയില്‍ നിന്നുമാണ് കുട്ടി താഴേക്ക് വീണത്.
ടെറസിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയായിരുന്നു. ഇതിലെ കയറിയ കുട്ടി ആള്‍മറയുടെ ഇളകിയിരുന്ന കമ്പിയുടെ വിടവിലൂടെ താഴേക്ക് വീഴുകയായിരുന്നു. ഉടന്‍ മൂവാറ്റുപുഴയിലേ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഖബറടക്കം നടത്തി.
"
https://www.facebook.com/Malayalivartha