പിതാവില്‍നിന്ന് ലൈംഗികചൂഷണത്തിനിരയായ മൈനര്‍ പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോക്സോ കോടതി ഉത്തരവ്

തൃശൂര്‍ പോക്സോ സ്പെഷല്‍ കോടതി ജഡ്ജി കെ.ആര്‍. മധുകുമാര്‍ പിതാവില്‍നിന്നു ലൈംഗികചൂഷണത്തിനിരയായ മൈനര്‍ പെണ്‍കുട്ടിക്ക് ഇടക്കാല നഷ്ടപരിഹാരമായി 50,000 രൂപ നല്‍കാന്‍ ഉത്തരവിട്ടു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയോടാണ് കുട്ടിക്ക് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.
ഇതരസംസ്ഥാനക്കാരിയായ ഭാര്യയിലുണ്ടായ കുട്ടിയെ തൃശൂര്‍ ജില്ലക്കാരനായ 52 വയസുള്ള പ്രതി വീട്ടില്‍വച്ചും ലോഡ്ജില്‍വച്ചും ലൈംഗികചൂഷണം നടത്തിയെന്നാണ് കേസ്. കേസായതോടെ പ്രതി ഗള്‍ഫിലേക്ക് കടന്നു.
താമസസ്ഥലത്തിന്റെ വാടകകൊടുക്കാന്‍ പോലും പണമില്ലാത്ത ദുരവസ്ഥയിലായി മലയാളമറിയാത്ത ഭാര്യയും രണ്ടു കുഞ്ഞുങ്ങളും. ഇരയായ കുട്ടിയുടെയും കുടുംബാംഗങ്ങളുടേയും അവസ്ഥ ചൂണ്ടിക്കാട്ടി പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ലിജി മധു നല്‍കിയ ഹര്‍ജിയിലാണ് ധനസഹായം നല്‍കാന്‍ ഉത്തരവിട്ടത്.
https://www.facebook.com/Malayalivartha