നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നീട്ടി

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ നടപടികള്‍ സ്റ്റേ ചെയ്ത ഹൈക്കോടതി ഉത്തരവ് നവംബര്‍ 16 വരെ നീട്ടി. കേസില്‍ ഹാജരാകുന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ കോവിഡ് നിരീക്ഷണത്തിലായതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് നീട്ടിയത്. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും ആക്രമണത്തിന് ഇരയായ നടിയും സമര്‍പ്പിച്ച ഹര്‍ജികള്‍ പരിഗണിച്ചാണ് നടപടി കോടതി സ്റ്റേ ചെയ്തത്.
വിചാരണക്കോടതി പക്ഷാപാതമായി പെരുമാറിയെന്നും പ്രധാനപ്പെട്ട മൊഴികളൊന്നും രേഖപ്പെടുത്തിയില്ലെന്നും നടിയും സര്‍ക്കാരും ഹൈക്കോടതിയില്‍ ഉന്നയിച്ചിരുന്നു. തുടര്‍ന്നാണ് വിചാരണ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്.
"
https://www.facebook.com/Malayalivartha