പൂതാടി മഹാശിവക്ഷേത്രത്തില്‍ എത്തിയ മോഷ്ടാക്കളെ തെരുവുനായ തുരത്തി!
വയനാട് ജില്ലയിലെ പൂതാടി മഹാശിവക്ഷേത്രത്തില്‍ നടന്ന മോഷണ ശ്രമം തെരുവുനായ തകര്‍ത്തു. സാധാരണ ചുറ്റുമതിലിന്റെ പുറത്ത് കിടക്കുന്ന തെരുവുനായ മോഷ്ടാക്കള്‍ കയറിയ അന്ന് ക്ഷേത്രത്തിനകത്ത് എങ്ങനെയോ എത്തുകയായിരുന്നു.
മോഷ്ടാക്കളെ കണ്ട ഉടനെ തന്നെ നായ കുരയ്ക്കാന്‍ തുടങ്ങി. ശാന്തിക്കാരന്‍ ചുറ്റുമതിലിനുള്ളിലായി ചുറ്റമ്പലത്തോട് ചേര്‍ന്നാണ് താമസിക്കുന്നത്. നായയുടെ ഉറക്കെയുള്ള കുര കേട്ട ശാന്തിക്കാരന്‍ എത്തി.
മോഷ്ടാവ് കത്തിയുമായി ശാന്തിക്കാരന് നേരെ തിരിഞ്ഞപ്പോഴും തെരുവ് നായ ഉച്ചത്തില്‍ കുരച്ച് നാട്ടുകാരുടെടെ ശ്രദ്ധ അമ്പലത്തിലേക്ക് തിരിച്ചു. അതോടെ സമീപവാസികളും എത്തി മോഷ്ടാക്കളെ പിടികൂടി. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചതോടെ നാലംഗ സംഘത്തെ പോലീസെത്തി കൊണ്ടുപോയി.
മോഷ്ടാക്കള്‍ രണ്ട് ദിവസം മുന്‍പ് തന്നെ ഇവിടെ എത്തിയിരുന്നു. ക്ഷേത്രവും ചുറ്റുമതിലും നിരീക്ഷിക്കുകയും, ഒന്നരയാള്‍ പൊക്കത്തിലുള്ള ചുറ്റുമതില്‍ കടക്കുന്നതിന് വേണ്ടി സമീപത്ത് പെയിന്റടിക്കുന്നതിനായി വെച്ച പലകയുടെ തട്ടും ഇവര്‍ കണ്ടുവെച്ചിരുന്നു.
https://www.facebook.com/Malayalivartha