വിഷം അകത്തു ചെന്ന് ഭാര്യ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവ് റിമാന്‍ഡില്‍

കാസര്‍കോഡ് ജില്ലയിലെ കുറ്റിക്കോല്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ജോസഫ് പാറത്തട്ടേലിനെ കാസര്‍കോട് മജസിട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഇയാളുടെ ഭാര്യ കരിവേടകത്തെ ജിനു (35)മരിച്ച സംഭവത്തിലാണ് ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ജിനുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ഭര്‍ത്താവ് ജോസഫ്, ഭര്‍തൃമാതാവ് റോസ എന്നിവര്‍ക്കെതിരെയാണ് ബേഡഡുക്ക പൊലീസ് കേസെടുത്തത്. റിമാന്‍ഡിലായ പ്രതികളുടെ ജാമ്യപക്ഷേ ജില്ലാ കോടതി ഇന്നു പരിഗണിക്കും.
ആത്മഹത്യ പ്രേരണ ഉള്‍പ്പെടെയുള്ള കുറ്റം ചുമത്തിയാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്. പരിയാരം മെഡിക്കല്‍ കോളജില്‍ വച്ച് കഴിഞ്ഞ 25-നാണ് യുവതി മരിച്ചത്.
കോടതി ജോസഫ് പാറത്തട്ടേലിനെ റിമാന്‍ഡ് ചെയ്ത സാഹചര്യത്തില്‍ മണ്ഡലം പ്രസിഡന്റിന്റെ താല്‍കാലിക ചുമതല വൈസ് പ്രസിഡന്റ് സാബു ഏബ്രഹാമിന് നല്‍കിയതായി ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha