നിസാം യുവതിയുടെ കൈ ഒടിച്ചെന്ന കേസ്; പോലീസ് ഉദ്യോഗസ്ഥന് എതിരെ അന്വേഷണം

സെക്യൂരിറ്റി ജീവനക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി മുഹമ്മദ് നിസാമിനെ സമാനമായ മറ്റൊരു കേസില്‍ വഴിവിട്ടു സഹായിച്ചതിന് കൊച്ചി സിറ്റി പോലീസിലെ ഉദ്യോഗസ്ഥന് എതിരെ വിജിലന്‍സ് അന്വേഷണമാരംഭിച്ചു. 2013ല്‍ നിസാം താമസിച്ചിരുന്ന ഫഌറ്റിലെ താമസക്കാരിയായ യുവതിയെ ആക്രമിച്ചു കൈകള്‍ തല്ലിയൊടിച്ച കേസ് ഉദ്യോഗസ്ഥന്‍ ഇടപെട്ട് ഒതുക്കി തീര്‍ത്തുവെന്ന പരാതിയിലാണ് വിജിലന്‍സിന്റെ അന്വേഷണം.
ഫഌറ്റിലെ കാര്‍ പോര്‍ച്ചിലേക്ക് വാഹനം കയറ്റുമ്പോള്‍ ഒതുങ്ങി നിന്നില്ലെന്ന് ആരോപിച്ച് നിസാം യുവതിയുടെ കൈകള്‍ തല്ലിയൊടിച്ചുവെന്നാണ് കേസ്. പരുക്കേറ്റ യുവതി നിസാമിനെതിരെ പോലീസ് പരാതിപ്പെട്ടെങ്കിലും ആരോപണ വിധേയനായ ഉദ്യോഗസ്ഥന്‍ കേസ് ഒതുക്കി തീര്‍ക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ കൊലപാതകത്തില്‍ നിസാമിനെതിരെ അന്വേഷണം ശക്തമായതോടെയാണ് യുവതിയെ ആക്രമിച്ച കേസില്‍ പോലീസിനെതിരെ ആക്ഷേപമുയര്‍ന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















