ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഫൈവ് സ്റ്റാറാക്കി മദ്യം വില്ക്കാമെന്നു കരുതേണ്ട: കെ.ബാബു

ഫോര്‍ സ്റ്റാര്‍ ബാറുകള്‍ ഫൈവ് സ്റ്റാറാക്കി മദ്യം വില്ക്കാമെന്ന് ആരും കരുതേണ്ടെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. ബാറുകള്‍ പൂട്ടിയ ശേഷം സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്കു മുന്നില്‍ ക്യൂ നില്‍ക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. കരിങ്കൊടി കാട്ടി അഴിമതിക്കാരനായി ചിത്രീകരിച്ച് മന്ത്രിസ്ഥാനത്തുനിന്നു രാജിവയ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും ബാബു പറഞ്ഞു.
കൊല്ലം തുറമുഖത്തെത്തിയ മന്ത്രി ബാബുവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ പ്രതിഷേധം. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















