പവര്‍ലിഫ്റ്റിങ് താരങ്ങളെ സഹായിക്കാനുള്ള തോമസ് ഐസക്കിന്റെ ശ്രമത്തിന് കൈയ്യടി

പവര്‍ ലിഫ്റ്റിങ്ങ് താരങ്ങള്‍ക്കായി ഒരു കൈ സഹായം ചോദിച്ച് എംഎല്‍എ രംഗത്ത്. ആലുപ്പുഴയിലെ മിടുമിടുക്കികളാണ് അശ്വതിയും ശ്രീക്കുട്ടിയും. അതുകൊണ്ട് തന്നെ സ്ഥലം എംഎല്‍എയ്ക്ക് ഇവരുടെ കാര്യം ഏറെ സീരിയസാണ്. അതിന് സോഷ്യല്‍ മീഡിയയുടെ സഹായം അഭ്യര്‍ത്ഥിക്കുകയാണ് തോമസ് ഐസക് എംഎല്‍എ. കോഴിക്കോട് നടന്ന സംസ്ഥാന സബ് ജൂനിയര്‍ പവര്‍ലിഫ്റ്റിങ്് ചാമ്പ്യന്‍ഷിപ്പില്‍ താരമായ അശ്വതിക്കും ശ്രീകുട്ടിക്കുമായി തോമസ് ഐസക് നടത്തിയ ഫെയ്‌സ് ബുക്ക് അഭ്യര്‍ത്ഥന വെറലാകുകയാണ്.
വേറിട്ട വഴിയിലൂടെ ഈ കുട്ടികളുടെ പ്രശ്‌ന പരിഹാരമാണ് തോമസ് ഐസക് ലക്ഷ്യമിടുന്നത്. ഒറ്റ സ്‌പോണ്‍സര്‍ഷിപ്പിനപ്പുറം സുഹൃത്തുകളുടെ കൂട്ടായ്മയില്‍ നിന്ന് ചെറിയ തുക സമാഹരിച്ച് ആശ്വാസമെത്തിക്കാനാണ് ശ്രമം. അശ്വതിക്കും ശ്രീക്കുട്ടിക്കും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനാണ് ഈ സഹായ അഭ്യര്‍ത്ഥന. ആയിരം രൂപവച്ച് 300 പേരില്‍ നിന്ന് സ്വരൂപിച്ച് ഈ കായികതാരങ്ങളുടെ പ്രതിഭയ്ക്ക് കൈതാങ്ങ് നല്‍കാനാണ് ആവശ്യം.
തോമസ് ഐസക് എംഎല്‍എയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
ശ്രീകുട്ടിയുടെ വീടിന്റെ നീല പ്ലാസ്റ്റിക് മറയില്‍ തൂങ്ങുന്ന മെഡല്‍ കൂട്ടത്തിലേക്ക് മൂന്ന് മെഡലുകള്‍ കൂടി .
അശ്വതിക്കും ശ്രീക്കുട്ടിക്കും വീണ്ടും സുവര്‍ണ തിളക്കം അതും റെക്കോര്‍ഡോടെ. കോഴിക്കോട് നടന്ന സംസ്ഥാന സബ് ജൂനിയര്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ഷിപ്പിലാണ് ഈ സുവര്‍ണ നേട്ടം കൊയ്തത് . 57 ഗഴ വിഭാഗത്തില്‍ മത്സരിച്ച ശ്രീകുട്ടി 320 കിലോ ഉയര്‍ത്തിയത് സ്‌കോട്ട്, ബെഞ്ച് പ്രസ്സ് , ഡെഡ് ലിഫ്റ്റ് ഇനങ്ങളില്‍ റെക്കോര്‍ഡോട് കൂടിയാണ് . ഇപ്പോള്‍ കോയമ്പത്തൂരില്‍ ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയാണ്. ഈ വര്‍ഷം ഇന്ത്യന്‍ ടീമിലേക്കുള്ള സെലക്ഷന്‍ ലഭിച്ചിട്ടുണ്ട് . ജൂണ്‍ അവസാനത്തോടെ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ ചൈനയില്‍ പോകണം. ഒരാള്‍ക്ക് 3 ലക്ഷം രൂപയോളം ചെലവ് വരും പകുതി ഭാരോദ്വഹന അസ്സോസ്സിയേഷന്‍ വഹിക്കും . ഈ കുട്ടികളുടെ സാഹചര്യങ്ങള്‍ വച്ച് നോക്കുമ്പോള്‍ അവര്‍ക്ക് ഈ തുക കണ്ടെത്താന്‍ കഴിയും എന്ന് തോന്നുന്നില്ല .
1000 രൂപ വച്ച് എന്റെ 300 സുഹൃത്തുക്കള്‍ ശ്രീകുട്ടിയുടെ അക്കൗണ്ടിലേക്ക് ഇട്ടാല്‍ ഇവരുടെ പ്രശ്‌നം തീരും.
ശ്രീകുട്ടിയുടെ അക്കൗണ്ട് നമ്പര്‍ താഴെ കാണുന്നതാണ്
a\\c : 67186742170
sbt muhama,
ifsc sbtr 0000299
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















