കാബൂള്‍ ഭീകരാക്രമണത്തില്‍ വെടിയേറ്റു മരിച്ചവരില്‍ മലയാളിയും

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാന്‍ ഭീകരാക്രമണത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ എറണാകുളം കുമാരനാശാന്‍ നഗറില്‍ വീട്ടുനമ്പര്‍ 86ല്‍ മാത്യു ജോര്‍ജ് വെള്ളാതോട്ടം (68) മരണമടഞ്ഞു. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണത്തില്‍ മരിച്ച 14 പേരില്‍ മാത്യു ഉള്‍പ്പെടെ നാല് ഇന്ത്യാക്കാരുണ്ട്. പരിക്കേറ്റവരിലും ഇന്ത്യാക്കാര്‍ ഉണ്ടെന്നറിയുന്നു.
വ്യാഴാഴ്ച ഉച്ചയോടെ ഇന്ത്യന്‍ എംബസി അധികൃതരാണ് ബന്ധുക്കളെ മരണം വിവരം അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ കാബൂളില്‍ നിന്ന് വിമാനമാര്‍ഗം മൃതദേഹം ഡല്‍ഹിയില്‍ എത്തിക്കും. രാത്രി കൊച്ചിയിലെത്തിക്കും.
അഫ്ഗാന്‍ സര്‍ക്കാരിന്റെ ഇന്റേണല്‍ ഓഡിറ്റിംഗിനായി അമേരിക്കന്‍ കമ്പനിയുടെ പ്രതിനിധിയായി അഞ്ചു വര്‍ഷമായി മാത്യു ജോര്‍ജ് കാബൂളിലാണ്. രണ്ടു മാസത്തെ അവധിക്ക് കൊച്ചിയിലെത്തിയ ശേഷം കഴിഞ്ഞ ജനുവരി അവസാനമാണ് കാബൂളിലേക്ക് മടങ്ങിയത്. ഭാര്യ: ഫിലോമിന. മക്കള്‍: ദീപക് (എന്‍ജിനിയര്‍, പൂനെ), വിനോദ് ( എന്‍ജിനിയര്‍, യു.എസ്.എ), അനിത (എന്‍ജിനിയര്‍, ബാംഗഌര്‍).
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















