ദുബായില്‍ നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 75 പവന്‍ സ്വര്‍ണം പിടികൂടി

ദുബായില്‍ നിന്നു കരിപ്പൂരിലെത്തിയ യാത്രക്കാരന്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്തിയ 75 പവന്‍ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. ബുധനാഴ്ച രാത്രി എയര്‍ ഇന്ത്യയുടെ 938 വിമാനത്തില്‍ കരിപ്പൂരിലെത്തിയ കോഴിക്കോട് നല്ലളം മുഹമ്മദ് ഹാരിസ് (43) ശരീരത്തിലെ രഹസ്യഭാഗത്തു ഒളിപ്പിച്ചു കടത്തിയ അഞ്ചു സ്വര്‍ണക്കട്ടികളാണു കണ്ടെടുത്തത്. 20 ലക്ഷം രൂപ വില വരും.
ദുബായിയിലും തമിഴ്‌നാട് തിരുപ്പൂരിലും ബിസിനസുളള ഹാരിസ് കരിപ്പൂരില്‍ വിമാനമിറങ്ങിയ ഉടനെ പരിശോധനയ്ക്കായി കസ്റ്റംസ് ഹാളിലെത്തിയിരുന്നു. എന്നാല്‍ കസ്റ്റംസ് ഹാളിലെ ഡോര്‍ ഫ്രെയിം മെറ്റല്‍ഡിറ്റക്ടര്‍ ഉപയോഗിച്ചുളള പരിശോധനയില്‍ സംശയം തോന്നുകയായിരുന്നു. തുടര്‍ന്നു ചോദ്യം ചെയ്തപ്പോള്‍ ആദ്യം നിഷേധിച്ചെങ്കിലും പിന്നീട് സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ചതായി ഇയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ഇവ എടുത്തു വൃത്തിയാക്കി കസ്റ്റംസിനു കൈമാറി. 75 പവനു തുല്യമായ അഞ്ചു സ്വര്‍ണക്കട്ടികള്‍ സ്‌പോഞ്ചില്‍ പൊതിഞ്ഞാണ് ഇയാള്‍ ഒളിപ്പിച്ചിരുന്നത്.
ദുബായിയില്‍ പന്തയക്കുതിരകളുടെ പരിപാലനത്തിനാവശ്യമായ ഉപകരണങ്ങളുടെ മൊത്ത വിപണനം നടത്തുന്ന കമ്പനിയുടെയും തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ തുണി കയറ്റി അയയ്ക്കുന്ന കമ്പനികളുടെയും ഉടമയാണു പിടിയിലായ ഹാരിസ്. മൂന്നു മാസം മുമ്പാണ് ഇയാള്‍ നാട്ടില്‍ നിന്ന് പോയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















