എസ്.പി രാഹുല്‍ ആര്‍. നായര്‍ കോഴവാങ്ങിയ കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം പൊളിഞ്ഞു, കേസന്വേഷണം തിരുവനന്തപുരം സ്‌പെഷ്യല്‍ സെല്‍ സൂപ്രണ്ട് വി.എന്‍. ശശിധരന്

പത്തനംതിട്ടയിലെ ക്വാറി ഉടമകളില്‍ നിന്ന് എസ്.പി രാഹുല്‍ ആര്‍. നായര്‍ കോഴവാങ്ങിയ കേസിന്റെ അന്വേഷണം അട്ടിമറിക്കാനുള്ള പോലീസിന്റെ ശ്രമം പൊളിഞ്ഞു. കേസിന്റെ ആദ്യഘട്ടത്തില്‍ രാഹുലിനു വേണ്ടി വിജിലന്‍സില്‍ സമ്മര്‍ദ്ദം ചെലുത്തിയ ഡിവൈ.എസ്.പിയെ വിജിലന്‍സ് എസ്.പിയാക്കി അന്വേഷണച്ചുമതല കൈമാറിയിരുന്നു. ഇതേതുടര്‍ന്ന് കേസ് അട്ടിമറിക്കാനാണ് ശ്രമം നടക്കുന്നതെന്ന് ആരോണമുയര്‍ന്നിരുന്നു. തിരുവനന്തപുരം സ്‌പെഷ്യല്‍ സെല്‍ സൂപ്രണ്ട് വി.എന്‍. ശശിധരനാണ് ഇനി കേസ് അന്വേഷിക്കുന്നത്. മുഴുവന്‍ കേസ് ഫയലുകളും ഉടനടി സ്‌പെഷ്യല്‍ സെല്ലിന് കൈമാറാനും വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ പോള്‍ നിര്‍ദ്ദേശിച്ചു.
കോയിപ്പുറം ഷാനിയോ മെറ്റല്‍ ക്രഷര്‍ യൂണിറ്റ് തുറക്കാന്‍ ഉടമ ജയേഷ് തോമസില്‍ നിന്ന് ഇടനിലക്കാരന്‍ വഴി രാഹുല്‍ 17 ലക്ഷം കൈപ്പറ്റിയെന്നാണ് കേസ്. എസ്.പിയുടെ ഇടപാടുകളെക്കുറിച്ച് വിന്‍സണ്‍ പോളിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തുന്നതിനിടെയാണ് ഡിവൈ.എസ്.പി ആയിരിക്കേ രാഷ്ട്രപതിയുടെ മെഡല്‍ നേടിയ തിരുവനന്തപുരം സ്വദേശിയായ ഉദ്യോഗസ്ഥന്‍ ഇടപെട്ടത്. പത്തനംതിട്ടക്കാരനായ ഒരു മുന്‍മന്ത്രിയുടെ ശുപാര്‍ശയുണ്ടെന്നു പറഞ്ഞ് അന്വേഷണ ഉദ്യോഗസ്ഥനെ വിളിച്ച ഡിവൈ.എസ്.പി അന്വേഷണം മയപ്പെടുത്തണമെന്ന് പലതവണ ആവശ്യപ്പെട്ടതായി വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. ഏപ്രില്‍ 30ന് ഇദ്ദേഹത്തിന് എസ്.പിയായി സ്ഥാനക്കയറ്റം കിട്ടി. തൊട്ടടുത്ത ദിവസം തിരുവനന്തപുരത്ത് വിജിലന്‍സില്‍ നിയമിക്കുകയും അന്വേഷണം കൈമാറുകയും ചെയ്തു. വിന്‍സണ്‍ പോളിന്റെ ശക്തമായ എതിര്‍പ്പ് മറികടന്നായിരുന്നു ഇത്. സുപ്രധാനമായൊരു കേസില്‍ ആരോപണവിധേയന്‍ അന്വേഷണ ഉദ്യോഗസ്ഥനാവുന്നത് ശരിയല്ലെന്ന് വിന്‍സണ്‍ പോള്‍ സര്‍ക്കാരിനെ അറിയിക്കുകയും ഡയറക്ടറുടെ അധികാരമുപയോഗിച്ച് ചുമതലയില്‍ നിന്ന് മാറ്റുകയുമായിരുന്നു. അന്വേഷണം എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ശശിധരന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















