ഇകേറ്ററിങ് സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക്, തിരഞ്ഞെടുക്കുന്ന ഭക്ഷണങ്ങള്‍ സീറ്റുകളിലേക്ക് എത്തിച്ചേരും

ഐആര്‍സിടിസിയുടെ ഇകേറ്ററിങ് സംവിധാനം കൂടുതല്‍ ട്രെയിനുകളിലേക്ക്. കണ്‍ഫേം റിസര്‍വേഷന്‍ ടിക്കറ്റുള്ളവര്‍ക്ക് catering.irctc.co.in എന്ന വെബ്‌സൈറ്റ് വഴിയും 1800 1034 139 എന്ന ടോള്‍ ഫ്രീ നമ്പര്‍ വഴിയും ഭക്ഷണം ബുക്ക് ചെയ്യാം. തിരഞ്ഞെടുത്ത സ്‌റ്റേഷനുകളില്‍ യാത്രക്കാരുടെ സീറ്റുകളില്‍ ഭക്ഷണം എത്തിച്ചു തരും. വെജ് താലി, നോണ്‍ വെജ് താലി എന്നിവയാണു കേരളത്തിലെ ട്രെയിനുകളില്‍ ലഭിക്കുന്നത്. വൈകാതെ പീസ ഉള്‍പ്പെടെയുള്ള വിഭവങ്ങള്‍ ലഭിക്കും. ഡൊമിനോസുമായി ചേര്‍ന്നു മുംബൈ, ഡല്‍ഹി, ബെംഗ്ലൂരു പോലെയുള്ള വലിയ സ്‌റ്റേഷനുകളില്‍ യാത്രക്കാര്‍ക്കു പീസ ലഭ്യമാക്കുന്നുണ്ട്. രാവിലെ ആറു മുതല്‍ രാത്രി 10 വരെയാണു ഇ കേറ്ററിങ് സേവനം.
പാന്‍ട്രി കാറില്ലാത്ത ട്രെയിനുകളിലാണു പുതിയ സംവിധാനം. കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം ടൗണ്‍, എറണാകുളം ജംക്ഷന്‍, തൃശൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, കോയമ്പത്തൂര്‍, മംഗലാപുരം എന്നീ സ്‌റ്റേഷനുകളിലെ ഐആര്‍സിടിസി ഫുഡ് പ്ലാസകളില്‍ നിന്നാണു ആദ്യഘട്ടത്തില്‍ ഭക്ഷണ വിതരണം. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിനു പുറമെ കാഷ് ഓണ്‍ ഡലിവറി സൗകര്യവും ലഭ്യമാണ്. ബ്രാന്‍ഡഡ് ഭക്ഷണം ലഭ്യമാക്കാന്‍ ഈ മേഖലയിലെ കമ്പനികളുമായി ഐആര്‍സിടിസി ചര്‍ച്ച നടത്തുന്നുണ്ട്. ഭക്ഷണത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും അധികൃതര്‍ പറയുന്നു.
കേരളത്തില്‍ ഇകേറ്ററിങ് സേവനം ലഭിക്കുന്ന ട്രെയിനുകള്‍: ബലോകമാന്യതിലക് കൊച്ചുവേളി ഗരീബ് രഥ്, ബെഗ്ലൂളുരു കൊച്ചുവേളി എക്‌സ്പ്രസ്, ഡെറാഡൂണ്‍ കൊച്ചുവേളി എക്‌സ്പ്രസ്, തിരുവനന്തപുരം ചെന്നൈ മെയില്‍, തിരുവനന്തപുരം ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, നാഗര്‍കോവില്‍ മംഗലാപുരം ഏറനാട്, എറണാകുളം നിസാമുദ്ദീന്‍ മില്ലേനിയം, എറണാകുളം കണ്ണൂര്‍ എക്‌സ്പ്രസ്, തിരുവനന്തപുരം ഗുരുവായൂര്‍ ഇന്റര്‍സിറ്റി, ചെന്നൈ ആലപ്പി എക്‌സ്പ്രസ്, ചെന്നൈ എഗ്മൂര്‍ ഗുരുവായൂര്‍ എക്‌സ്പ്രസ്, മംഗലാപുരം ചെന്നൈ എക്‌സ്പ്രസ്, മംഗലാപുരം ചെന്നൈ മെയില്‍, മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് കൊച്ചുവേളി ഇന്‍ഡോര്‍ബ തുടങ്ങിയ ട്രെയിനുകളിലും ഇവയുടെ മടക്ക സര്‍വീസിലുമാണു ഇ കേറ്ററിങ് സേവനം ലഭിക്കുക. വൈകാതെ കൂടുതല്‍ ട്രെയിനുകളിലേക്ക് വ്യാപിപ്പിക്കും. ട്രെയിനുകളുടെ വിശദമായ പട്ടിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















