കേരളത്തിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹം ബാക്കിയാക്കി മാത്യുവിന്റെ ജീവന്‍ ഭീകരരെടുത്തു

ഏല്‍പ്പിച്ച ജോലിയോടുള്ള ആത്മാര്‍ഥത അതാണ് മാത്യുജോര്‍ജ്ജിനെ വീണ്ടും കാബൂളിലേക്ക് പോകാന്‍ പ്രേരിപ്പിച്ചത്. കാബൂളില്‍ ജോലിചെയ്യുബോഴും കേരളത്തിലേക്ക് തിരിച്ചുവരണമെന്ന ആഗ്രഹമാണ് ഭീകരരുടെ തോക്കിന്‍കുഴലിലൂടെ അവസാനിച്ചത്. കഴിഞ്ഞ ദിവസം കാബൂളിലുണ്ടായ ഭീകരാക്രമണത്തിലാണ് മാത്യൂജോര്‍ജ്ജ് കൊല്ലപ്പെട്ടത്. തൊട്ടടുത്ത് ഭീകരാക്രകമണം നടക്കുബോഴും സുരക്ഷിതനാണെന്ന ബോധം മാത്യുവിനുണ്ടായിരുന്നു,
കൊല്ലപ്പെടുന്നതിനു തൊട്ടുമുന്‍പു പുണെയില്‍ നിന്നു പതിവുപോലെ മകന്‍ ദീപുവിന്റെ ഫോണ്‍വിളിയെത്തിയപ്പോള്‍ അക്കാര്യം അദ്ദേഹം പങ്കുവയ്ക്കുകയും ചെയ്തു. ബുധനാഴ്ച രാത്രി ഒന്‍പതരയോടെയാണ് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടത്. പുറത്തു വെടിയൊച്ച കേള്‍ക്കുന്നുണ്ടെന്നും മുറിയിലായതിനാല്‍ പേടി വേണ്ടെന്നും ദീപുവിനോടു പറഞ്ഞു. അതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞു ദീപു വീണ്ടും പലതവണ വിളിച്ചെങ്കിലും മറുപടിയുണ്ടായില്ല. ബന്ധുക്കള്‍ എംബസിയുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്ന അറിയിപ്പു വന്നു. ഇന്നലെ രാവിലെ എംബസിയില്‍ നിന്നാണു മരിച്ചവരില്‍ ഒരാള്‍ മാത്യുവാണെന്ന് അറിഞ്ഞത്.
12 സഹോദരങ്ങളാണു ബാബു എന്ന മാത്യുവിന്. അപ്പോളോ ടയേഴ്‌സില്‍ നിന്ന് ചീഫ് ഫിനാന്‍സ് മാനേജരായി വിരമിച്ച ശേഷം സൗദി അറേബ്യയില്‍ ജോലി ചെയ്തു. മടങ്ങിയെത്തിയ ശേഷം വീണ്ടും അപ്പോളോ ടയേഴ്‌സില്‍ ചേര്‍ന്നു. ജോലി എന്നും ഹരമായിരുന്നു അദ്ദേഹത്തിനെന്ന് ഉറ്റവര്‍ പറയുന്നു. വിശ്രമ ജീവിതം മാറ്റിവച്ചു വീണ്ടും ഡല്‍ഹിയിലെ സിഎ സ്ഥാപനത്തിന്റെ ഭാഗമായതും അതുകൊണ്ട്. അഫ്ഗാനിസ്ഥാനിലെ ജോലിക്കു സ്ഥാപനം നിയോഗിച്ചപ്പോളും മാത്യു മടിക്കാത്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















