മരുന്നിന് പോലും യുവാക്കളെ കിട്ടുന്നില്ല, പുതിയ തന്ത്രവുമായി സിപിഎം രംഗത്ത്, യുവാക്കള്‍ക്ക് ആയോധനകല, യോഗ പരിശീലനം

സിപിഎം ഇപ്പോള്‍ കൊഴിഞ്ഞ് പോക്കലിന്റെ വക്കിലാണ്. പുതിയ തലമുറയ്ക്ക് സിപിഎമ്മിനെ വേണ്ടാന്നായി. യുവാക്കളെ മരുന്നിന് പോലും കിട്ടാഞ്ഞില്ല എന്നാണ് വാസ്തവം. സിപിഎമ്മിലേക്ക് അംഗമാകാന്‍ പുതു തലമുറയോ യുവാക്കളോ താല്‍പര്യപ്പെടുന്നില്ല. എന്നാല്‍, യുവാക്കളുടെ താല്‍പര്യമില്ലായ്മ പരിഹരിക്കാന്‍ സിപിഎം പുതിയ തന്ത്രവുമായാണ് രംഗത്തെത്തിയിരിക്കുന്നത്. ആയോധനകലയും യോഗയും പഠിപ്പിക്കാനുള്ള നീക്കത്തിലാണ് സിപിഎം. പാര്‍ട്ടി അനുഭാവികളായ യുവാക്കള്‍ക്കായി വിവിധ റജിസ്‌ട്രേഷന്‍ കഌുകള്‍ വഴി യോഗയും മറ്റും പഠിപ്പിക്കാനാണ് ആലോചിക്കുന്നത്.
യുവാക്കളെ ആകര്‍ഷിക്കാന്‍ ആര്‍ട്‌സ് സ്‌പോര്‍ട്‌സ് മേഖലകളിലേക്ക് പ്രവേശിക്കുന്നതിന് പിന്നാലെയാണ് ഇത്തരമൊരു നീക്കം. യുവാക്കള്‍ക്ക് താല്‍പര്യമില്ലെങ്കിലും എങ്ങനെയെങ്കിലും സിപിഎമ്മില്‍ അംഗത്വം എടുപ്പിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരുടെ തീരുമാനം. പോലീസിന്റെ അനുമതിയോടെയായിരിക്കും യോഗ പരിശീലനവും മറ്റും നടത്തുക. പരിശീലനത്തിനായി ക്ലബ്ബുകള്‍ക്ക് പാര്‍ട്ടി സഹായം നല്‍കുമെന്നും അറിയുന്നുണ്ട്. പരിശീലനം നേടുന്നവര്‍ സന്നദ്ധ സേവകരായി പ്രവര്‍ത്തിക്കണമെന്നാണ് സിപിഎമ്മിന്റെ നിര്‍ദേശം. അടുത്ത കാലത്തായി സ്‌പോര്‍ട്‌സ് പ്രോത്സാഹനം, ജൈവ പച്ചക്കറി ഉത്പാദനം, മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം പാര്‍ട്ടി ലക്ഷ്യമിട്ടിരുന്നു.
പച്ചക്കറികൃഷി ഓണ വിപണിയെ ലക്ഷ്യമിട്ടും, ഗ്രാമനഗര ശുചീകരണം മഴക്കാല പൂര്‍വപദ്ധതി എന്ന നിലയിലുമായിരുന്നു. ഇതിനൊപ്പം റെഡ് വളണ്ടിയര്‍മാരുടെ എണ്ണം കൂട്ടാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് മാര്‍ച്ചിനൊപ്പം യോഗാ പരിശീലനവും നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യവര്‍ഷം ലോക്കല്‍ക്കമ്മിറ്റി തലത്തിലും ഒരുവര്‍ഷത്തിനിടെ ബ്രാഞ്ചുതലത്തിലും പരിശീലനം ആരംഭിക്കും. യുവാക്കളുടെ ആരോഗ്യവികസനവും ഇവരുടെ സേവനം സമൂഹത്തിന് ഉപയോഗപ്രദമാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















