നിയമകുരുക്കില്‍പെട്ട പ്രവാസികളെ രക്ഷിക്കാന്‍ നോര്‍ക്കയുടെ പദ്ധതി

വിദേശത്ത് ജയിലുകളില്‍ കുടുങ്ങിയ പ്രവാസികള്‍ക്കു നിയമസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ രണ്ടുലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതി നോര്‍ക്കയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. കേസുകളില്‍ കുടുങ്ങി നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്തവര്‍ക്കാണ് നോര്‍ക്കയുടെ നിയമസഹായം ലഭിക്കുക. സ്വന്തം തെറ്റുകൊണ്ടല്ലാതെ നിയമക്കുരുക്കില്‍പ്പെടുന്നവര്‍ക്കാണു പദ്ധതിയുടെ പ്രയോജനം ലഭിക്കുക. വിശദ വിവരങ്ങള്‍ നോര്‍ക്കയുടെ ഹെല്‍പ് ഡെസ്‌കില്‍നിന്നു ലഭിക്കും. ടോള്‍ഫ്രീ നമ്പര്‍ ഇന്ത്യയില്‍നിന്ന്: 18004253939. വിദേശ രാജ്യങ്ങളില്‍നിന്ന്: 00914712333339.
ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയവര്‍ക്കുവേണ്ടി കോടതിയില്‍ ഹാജരാകാന്‍ അതത് രാജ്യത്തെ നിയമ വിദഗ്ദ്ധര്‍ക്കു മാത്രമേ കഴിയൂ. അവര്‍ കേസ് വാദിക്കുന്നതിലൂടെ മലയാളി പ്രവാസിക്കു വരുന്ന ചെലവു വഹിക്കുകയാണ് ലക്ഷ്യം. കുടുങ്ങിയ ആള്‍ക്കു നേരിട്ടോ ബന്ധുക്കള്‍ക്കോ അവര്‍ ഏല്‍പ്പിക്കുന്ന അംഗീകൃത സംഘടനകള്‍ക്കോ നോര്‍ക്കയില്‍ അപേക്ഷ നല്‍കാം. കേസിന്റെ ചെലവ് രണ്ടു ലക്ഷത്തില്‍ താഴെയാണെങ്കില്‍ ബില്‍ തുക പൂര്‍ണമായും നല്‍കും. രണ്ടു ലക്ഷം കവിയുന്ന കേസ് ആണെങ്കില്‍ രണ്ടു ലക്ഷം രൂപയാണു നല്‍കുക.
ക്രിമിനല്‍ കേസുകള്‍ക്കു സഹായം ലഭിക്കാനുള്ള സാധ്യതയില്ലെങ്കിലും അപേക്ഷ എംബസിയുടെ നിര്‍ദേശപ്രകാരം പരിഗണിക്കും. ഗള്‍ഫ് നാടുകളില്‍ കുടുങ്ങിയവരെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയില്‍ എല്ലാ വിദേശ രാജ്യങ്ങളിലെയും പ്രവാസികള്‍ക്കു പദ്ധതി പ്രയോജനപ്പെടുത്താം. നേരത്തേ ആരംഭിച്ച നോര്‍ക്കയുടെ \'പ്രവാസി ലീഗല്‍ എയ്ഡ് സെല്‍\' സംവിധാനത്തിലൂടെയാണു സഹായം. പദ്ധതിയിലൂടെ, പ്രവാസികളെ നിയമപരമായി സഹായിക്കാന്‍ സാമ്പത്തിക സഹായം നല്‍കുന്ന ആദ്യ സംസ്ഥാനമാകുകയാണു കേരളം.
നോര്‍ക്കയില്‍ കിട്ടുന്ന അപേക്ഷകള്‍ പ്രാഥമിക അന്വേഷണത്തിനുശേഷം ഇന്ത്യന്‍ എംബസിയുടെ പരിശോധനയ്ക്ക് അയയ്ക്കും. എംബസിയുടെ അനുമതി ലഭിക്കുന്നതോടെ തുക നല്‍കും. ഗള്‍ഫ് രാജ്യങ്ങളില്‍നിന്നു നാട്ടിലേക്കു മടങ്ങാനാകാതെ കുടുങ്ങിയവരുടെ പരാതികള്‍ ഏറെയുണ്ട്. വിദേശ രാജ്യങ്ങളില്‍ സര്‍ക്കാറിനു നേരിട്ട് ഇടപെടാന്‍ ബുദ്ധിമുട്ടുകള്‍ ഏറെയാണ്. ഈ സാഹചര്യത്തിലാണ് നിയമപരമായ സഹായം നല്‍കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha





















