കോഴയ്ക്ക് പിന്നില്‍ മുഖ്യന്‍, മന്ത്രിമാര്‍ക്ക് കോഴ നല്‍കാന്‍ പറഞ്ഞത് ഉമ്മന്‍ചാണ്ടിയെന്ന് പിസി ജോര്‍ജ്ജിന്റെ മൊഴി

മന്ത്രിമാര്‍ക്ക് കോഴ നല്‍കാന്‍ ബാര്‍മുതലാളിമാരോട് ആവശ്യപ്പെട്ടത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് മുന്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ് വിജിലന്‍സിന് മൊഴി നല്‍കി. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ചാണ് ബാറുടമകള്‍ മന്ത്രിമാരെ പോയി കണ്ടത്. കെ.എം. മാണി, കെ.ബാബു, പി.കെ. കുഞ്ഞാലിക്കുട്ടി എന്നീ മന്ത്രിമാരെ ഡീല്‍ ചെയ്യാനാണ് മുഖ്യമന്ത്രി ബാറുടമകളോട് പറഞ്ഞത്.
ഇതനുസരിച്ച് പതിനഞ്ച് കോടി രൂപ ബാറുകാരില്‍ നിന്നും പിരിച്ചതായി ബാര്‍ഉടമ രാജ്കുമാര്‍ ഉണ്ണി തന്നോട് പറഞ്ഞതായി പി.സി. ജോര്‍ജ് പറഞ്ഞു. ഇതില്‍ ഒരു കോടി രൂപ പാലയിലും തിരുവനന്തപുരത്തും വച്ച് മൂന്ന് ഗഡുക്കളായി മാണിക്ക് നല്‍കി. മന്ത്രി ബാബുവിന് പത്ത് കോടി നല്‍കി. എന്നാല്‍ പി.കെ. കുഞ്ഞാലിക്കുട്ടി പണം വാങ്ങിയില്ല.
മുഖ്യമന്ത്രിയാണ് മന്ത്രിമാരെ ബലിയാടാക്കാന്‍ കൂട്ടുനിന്നത്. എന്നിട്ടും ഒന്നും അറിഞ്ഞില്ലേയെന്നുള്ള രീതിയില്‍ നടക്കുകയാണെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു. കെ.ബാബുവിന് കൂടുതല്‍ തുക നല്‍കിയതും തനിക്ക് ഒരു കോടി മാത്രം നല്‍കിയതും മാണിയെ ചൊടിപ്പിച്ചു. തനിക്ക് അഞ്ച് കോടി രൂപ വേണമെന്ന് മാണി നിര്‍ബന്ധം പിടിച്ചു. ഇതോടെ തുക കുറയ്ക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യവുമായി ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധികള്‍ തന്നെ സമീപിച്ചിരുന്നു.
തുക കുറയ്ക്കണമെന്ന് താന്‍ കെ.എം.മാണിയോട് പറഞ്ഞപ്പോള്‍ \'ജോര്‍ജേ എല്ലാം ശരിയാക്കാം\' എന്നാണ് മാണി പറഞ്ഞത്. മാണിക്ക് പണം നല്‍കേണ്ടെന്ന് പിന്നീട് മുഖ്യമന്ത്രി ബാറുടമകളോട് പറഞ്ഞു. കുട്ടിയമ്മയും ജോസ് കെ.മാണിയും കോടിക്കണക്കിന് രൂപയാണ് വാങ്ങിയിട്ടുള്ളത്. കെ.എം മാണിക്ക് നേരത്തെ ബാറുടമകളോട് ശത്രുതയുണ്ടായിരുന്നു. ബാറുകളുടെ നികുതി കുറച്ചാല്‍ ഒരു കോടി നല്‍കാമെന്ന് ബാറുടമകള്‍ പറഞ്ഞിരുന്നു. എന്നാല്‍ 15 ലക്ഷം മാത്രമാണ് നല്‍കിയത്. ഇത് മാണിക്ക് ബാര്‍ ഉടമകളോട് ശത്രുതയുണ്ടാക്കി. 418 ബാറുകളില്‍ നിലവാരമുള്ളവയ്ക്ക് ലൈസന്‍സ് നല്‍കണമെന്നായിരുന്നു പാര്‍ട്ടിയുടെ ആദ്യ നിലപാട്. എന്നാല്‍ ജോസ് കെ.മാണിയുടെ നിര്‍ദ്ദേശപ്രകാരം തീരുമാനം അട്ടിമറിക്കപ്പെട്ടു. പൂട്ടാതിരുന്ന 310 ബാറുടമകളോട് മാണി മൂന്ന് കോടി രൂപ വാങ്ങിയാണ് തീരുമാനം അട്ടിമറിച്ചത്.
ജോര്‍ജിന്റെ ആവശ്യപ്രകാരമാണു വിജിലന്‍സ് ഇന്നു മൊഴി രേഖപ്പെടുത്തിയത്. എംഎല്‍എ ഹോസ്റ്റലില്‍ എത്തി എസ്.പി സുഗേശനാണു ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















