വീരേന്ദ്രകുമാര്‍ എല്‍ഡിഎഫിലേക്ക് പോയാല്‍ മന്ത്രി കെപി മോഹനനെവച്ച് ജനതാദള്‍ യു പിളര്‍ത്താനുള്ള നീക്കവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി

വിരേന്ദ്രകുമാര്‍ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോയാള്‍ മന്ത്രി കെപി മോഹനനെവെച്ച് ജനതാദള്‍ പിളര്‍ത്താന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. സര്‍ക്കാരിനുള്ള ഭൂരിപക്ഷം നിലനിര്‍ത്താന്‍ ഇതും ഇതിനപ്പുറവും ഉമ്മന്‍ചാണ്ടി ചെയ്യുമെന്ന് വിരേന്ദ്രകുമാറിനറിയാം. അതുകൊണ്ടാണ് ആരെയും പിണക്കുന്ന നിലപാട് വിരേന്ദ്രകുമാര്‍ സ്വീകരിക്കാത്തത്. എന്നാല്‍ യുഡിഎഫ് വിട്ടാല്‍ മുന്‍കൂര്‍ എന്ന നിലയിലാണ് കെപി മോഹനനനെ അടര്‍ത്തിമാറ്റി ജനതാദളിനെ പിളര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. ഇതിനായുള്ള നീക്കവും ഉമ്മന്‍ചാണ്ടി തുടങ്ങിക്കഴിഞ്ഞു. തന്റെ വിശ്വസ്ഥരെ കെപിമോഹനനുമായുള്ള ചര്‍ച്ചയ്ക്കായി ഉമ്മന്‍ചാണ്ടി നിയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ ഈ നീക്കം കെപിസിസി പ്രസിഡന്റ് വിഎം സുധീരനോ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയോ അറിഞ്ഞിട്ടില്ല. പാര്‍ട്ടി പിളര്‍ക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുകയാണെന്നുള്ള ഭയം വിരേന്ദ്രകുമാര്‍ തന്റെ വിശ്വസ്ഥരായ ഡോ. വര്‍ഗീസ് ജോര്‍ജ്ജ്, ഷെയ്ക്ക് പി ഹാരിസ്. ചാരുപാറ രവി എന്നിവരുമായി ചര്‍ച്ച ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എല്‍ഡിഎഫില്‍ ചേരുന്നതിനേക്കാള്‍ നല്ലത് യുഡിഎഫ് ആണെന്ന തോന്നലും വിരേന്ദ്രകുമാറിനുണ്ട്. യുഡിഎഫില്‍ നിന്നുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കുബോള്‍ അഴിമതിക്കതിരെ പാര്‍ട്ടി കൂട്ടുനില്‍ക്കില്ലെന്ന തോന്നല്‍ ജനങ്ങളിലുണ്ടാകുമെന്നും വിരേന്ദ്രകുമാര്‍ വിശ്വസിക്കുന്നു.
എല്‍ഡിഎഫിലേക്ക് ചെന്നാല്‍ പിണറായിയുമായി സഹകരിക്കുന്നതാണ് വിരേന്ദ്രകുമാറിനെ കൂടുതല്‍ അസ്വസ്ഥനാക്കുന്ന കാര്യം. ഇത് സംബന്ധിച്ച് വിഎസുമായും കോടീയേരിയുമായുള്ള ചര്‍ച്ചയില്‍ വിരേന്ദ്രകുമാര്‍ ചൂണ്ടികാട്ടിയിരുന്നു. നിലവിലുള്ള ജനതാദള്‍എസ് സംസ്ഥാന ഘടകം തന്റെ നേതൃത്വം അംഗീകരിക്കാന്‍ തയ്യാറാവില്ലെന്നും താനുമായി മാനസികമായി അകന്ന നീലലോഹിത ദാസന്‍ നാടാര്‍, കെ കൃഷ്ണന്‍കുട്ടി എന്നിവരുള്‍പ്പെടെയുള്ളവര്‍ തന്റെ നേതൃത്വം അംഗീകരിക്കില്ലെന്നും വിരേന്ദ്രകുമാര്‍ വിശ്വസിക്കുന്നു.
എന്നാല്‍ ദേശിയതലത്തില്‍ ജനതാപരിവാര്‍ രൂപംകൊണ്ടത് പാര്‍ട്ടിയ്ക്ക് എല്‍ഡിഎഫുമായി യോചിച്ച് പോകേണ്ടി വരും. സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരി ജനതാപരിവാര്‍ നേതാക്കളുടെ മേല്‍ ഇതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുമുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















