സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം, കേരളത്തിലെ 1789 സ്‌കൂളുകളില്‍ ശുചിമുറിയില്ല, ഉച്ചഭക്ഷണത്തിനുള്ള അരി പൂപ്പല്‍ പിടിച്ച നിലയില്‍

സര്‍ക്കാരിന്റെ അനാസ്ഥ ഏറ്റവും കുടുതല്‍ ബാധിച്ചിരിക്കുന്നത് സ്‌കൂളുകള്‍ക്കാണ്. സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ ശുചിമുറി പോലുമില്ലാത്ത അവസ്ഥ. ദിവസങ്ങള്‍ മാത്രമെയുള്ളൂ ഇനി സ്‌കൂള്‍ തുറക്കാന്‍. എന്നിട്ടും സര്‍ക്കാര്‍ കണ്ണുതുറക്കാതിരിക്കുന്നു. സ്‌കൂളുകള്‍ തുറക്കുന്നതിന് മുമ്പ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ വ്യാപകമായ പോരായ്മകള്‍ കണ്ടെത്തി.
ശുചിത്വം പാലിക്കാത്തതും ശുചിമുറി ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ലാത്തതുമായ 1789 സ്‌കൂളുകള്‍ക്കും 52 ഹോസ്റ്റലുകള്‍ക്കും നോട്ടിസ് നല്‍കിയിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നതിനു മുന്‍പ് പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ തുടര്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസവകുപ്പിനും തദ്ദേശസ്ഥാപനങ്ങള്‍ക്കും റിപ്പോര്‍ട്ട് നല്‍കും.
7694 സ്‌കൂളുകളിലും 285 ഹോസ്റ്റലുകളിലുമായിരുന്നു പരിശോധന നടത്തിയത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഉള്‍പ്പെടെയുള്ളവയില്‍ കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികളില്ല. ഉള്ളവ തന്നെ മോശമായി
പൊട്ടിപ്പൊളിഞ്ഞു വൃത്തിഹീനമായ കിടക്കുകയാണ്. ഉച്ചഭക്ഷണത്തിനുള്ള അരി ഉള്‍പ്പെടെ പൂപ്പല്‍ വന്നു നശിക്കുന്നതായും വ്യക്തമായിട്ടുണ്ട്. 958 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും 779 സ്വകാര്യ സ്‌കൂളുകള്‍ക്കുമാണു നോട്ടിസ് നല്‍കിയത്.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരാണു പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്. എന്നാല്‍ ഇന്നലെയാണ് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് ഈ വിഷയത്തില്‍ പ്രതികരണവുമായി മുന്നോട്ട് വന്നത്. അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിലെ പോരായ്മകള്‍ പരിഹരിച്ചില്ലെങ്കില്‍ സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് സ്‌കൂളുകളില്‍ നടത്തിയ പരിശോധനയെ ഗൗരവത്തോടെയാണ് വിദ്യാഭ്യാസവകുപ്പ് കാണുന്നത്. റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച് നടപടികള്‍ ഉറപ്പുവരുത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചിരുന്നു. ആരോഗ്യവകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തിയ വിവരങ്ങള്‍ സര്‍ക്കാര്‍ ഗൗരവത്തോടെ പരിശോധിക്കുമെന്നും സ്‌കൂളുകളില്‍ ആവശ്യത്തിനു ശുചിമുറികള്‍ സജ്ജീകരിക്കാന്‍ അടിയന്തരനടപടിയെടുക്കുമെന്നും ചീഫ് സെക്രട്ടറി ജിജി തോംസണ്‍ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















