പീഡനദൃശ്യങ്ങള്‍ പ്രചരിപ്പിച്ചയാള്‍ ബംഗളൂരുവില്‍ പിടിയില്‍

പീഡനദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്തു പ്രചരിപ്പിച്ചയാള്‍ ബംഗളൂരുവില്‍ പിടിയിലായി. ഒഡീഷ സ്വദേശിയായ കൗശിക് സത്യപാല്‍ എന്നയാളാണു പിടിയിലായത്. സിബിഐയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 400 ലധികം അശ്ലീല വീഡിയോകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. വിവിധ മൊബൈല്‍ ഫോണുകളിലായായിരുന്നു ഇയാള്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്നത്. കൗശിക് രണ്ടു വര്‍ഷമായി ബംഗളൂരുവില്‍ ഡ്രൈവറായി ജോലി ചെയ്തു വരികയാണ്.
ഒമ്പതിലധികം ലൈംഗീക പീഡനങ്ങളുടെ ദൃശ്യങ്ങളായിരുന്നു ഇയാള്‍ വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിപ്പിച്ചത്. സാമൂഹിക പ്രവര്‍ത്തകയായ സുനിത കൃഷ്ണന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് എത്രയും വേഗം ഇയാളെ കണ്‌ടെത്തി അറസ്റ്റ് ചെയ്യാന്‍ സുപ്രീംകോടതി സിബിഐയ്ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണു കൗശിക് പിടിയിലായത്. പീഡനദൃശ്യങ്ങള്‍ ഇയാള്‍ക്ക് എവിടെ നിന്നു ലഭിച്ചു എന്നതു സംബന്ധിച്ചു സിബിഐ അന്വേഷണമാരംഭിച്ചു. ഇതേ കേസില്‍ ഒഡീഷാ സ്വദേശികളായ രണ്ടു പേര്‍ മുമ്പു സിബിഐയുടെ പിടിയിലായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















