ക്രൂരമായ റാഗിങ്ങില്‍ കോളജ് വിദ്യാര്‍ത്ഥിക്ക് കേഴ്‌വി നഷ്ടപ്പെട്ടു

എം.ഇ.എസ്. കല്ലടി കോളജില്‍ വീണ്ടും ക്രൂരമായ റാഗിങ്. വിദ്യാര്‍ഥിക്കു കേള്‍വി ശക്തി നഷ്ടപ്പെട്ടു. പരീക്ഷയ്‌ക്കെത്തിയ മണ്ണാര്‍ക്കാട് കോഓപ്പറേറ്റീവ് കോളജിലെ ഒന്നാംവര്‍ഷ ബി.കോം ബിരുദ വിദ്യാര്‍ഥിയും കൈതച്ചിറയിലെ വെള്ളാട്ടുതൊടി വീട്ടില്‍ വാസുവിന്റെ മകനുമായ വിഷ്ണു (19)വാണു റാഗിങ്ങിനിരയായത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിഷ്ണുവിനെ കോളജ് ഗേറ്റിന് സമീപം ഒരു സംഘം വിദ്യാര്‍ഥികള്‍ റാഗിങ് ചെയ്യുകയും ഇത് അനുസരിക്കാതിരുന്നതിനാല്‍ മര്‍ദിക്കുകയായിരുന്നു. ഇരുചെവിക്കും മാരകമായ ക്ഷതമേറ്റിട്ടുണ്ട്.
മറ്റു വിദ്യാര്‍ഥികള്‍ ഓടിയെത്തിയതിനെ തുടര്‍ന്നാണു സംഘം പിന്‍മാറിയത്. പരുക്കേറ്റ വിഷ്ണുവിനെ ആദ്യം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് പെരിന്തല്‍മണ്ണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വിഷ്ണുവിനു വിദഗ്ധ ചികിത്സ നിര്‍ദേശിച്ചിരിക്കയാണ്. സംഭവുമായി ബന്ധപ്പെട്ട് വിഷ്ണുവിന്റെ പരാതിയില്‍ ഈ കോളജിലെ ആറ്റാശേരി പറമ്പില്‍ പീടിക മുഹമ്മദ് ഷമ്മാസ് (18), നാട്ടുകല്‍ കണ്ണോത്ത് അജ്മാനുല്‍ മുഹഷിര്‍ (18), താഴെക്കോട് പറങ്ങാടന്‍ അബ്ദുല്‍ നഹീം (18), അമ്മിനിക്കാടന്‍ കളക്കണ്ടന്‍ ഷബീബ് (18), മണ്ണാര്‍ക്കാട് കാട്ടിക്കുന്നന്‍ മുഹമ്മദ് യാസീന്‍ (18), വാഴമ്പുറം കരിമ്പയില്‍ ഷിബിന്‍ ഷറഫുദ്ദീന്‍ (18), മണ്ണാര്‍ക്കാട് കുന്തിപ്പുഴ സജാത് (18), അലനല്ലൂര്‍ കാരക്കുളവന്‍ സല്‍ജിത്ത് ഷാന്‍ (18), അലനല്ലൂര്‍ കൊങ്ങത്ത് ആഷിബ് അലി (18) എന്നിവര്‍ക്കെതിരേ കേസെടുത്തു.
ആഷിബ് അലി, സല്‍ജിത്ത് ഷാന്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേ റാഗിങ് മര്‍ദനത്തിനിരയായ വിദ്യാര്‍ഥിയുടെ ഇടത്തെ കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവവും ഇതേ കോളജിലാണുണ്ടായത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















