ഷൈന്‍ ടോം ചാക്കോയ്ക്കു ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചുകൊണ്ടു ഹൈക്കോടതി

കൊക്കെയ്ന്‍ കേസിലെ പ്രതിയായ ചലച്ചിത്രതാരം ഷൈന്‍ ടോം ചാക്കോയ്ക്കു ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിച്ചുകൊണ്ടു ഹൈക്കോടതി ഉത്തരവ്. ജസ്റ്റീസ് കെ.ഏബ്രഹാം മാത്യുവിന്റേതാണ് ഉത്തരവ്. കൊക്കെയ്ന്‍ കേസുമായി ബന്ധപ്പെട്ട് എല്ലാ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പില്‍ ഹാജരാകണമെന്ന ജാമ്യവ്യവസ്ഥയില്‍ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ടാണു ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്.
സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടു യാത്ര ചെയ്യേണ്ടതിനാല്‍ ഒരു മാസത്തേയ്ക്ക് ഈ വ്യവസ്ഥ പാലിക്കണമെന്ന ഉത്തരവു തടയണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. ഹര്‍ജി പരിഗണിച്ച കോടതി ഒരു മാസത്തേക്ക് ഇളവ് അനുവദിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















