പ്രണയിച്ച് വിവാഹം! മാല മോഷണക്കേസില്‍ ഭർത്താവ് അറസ്റ്റിലായപ്പോൾ സഹിക്കാനായില്ല; ഭര്‍ത്താവിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോൾ വാർത്തയറിഞ്ഞ ബിന്ദു ചെയ്തത്.... മകനെ ടിവിക്കു മുമ്പില്‍ ഇരുത്തിയശേഷം മുറിക്കുള്ളില്‍ കയറി കതകടച്ച ശേഷം ബിന്ദുവിനെ കണ്ടെത്തിയത് തൂങ്ങി മരിച്ചനിലയില്‍! 12 കാരനെ വിവരമറിയിക്കാതെ നാട്ടുകാര്‍... ഉപ്പുതറയിൽ സംഭവിച്ചത്!

മാല മോഷണക്കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തതിനെത്തുടര്‍ന്നു ജീവനൊടുക്കിയ യുവതിയുടെ മൃതദേഹം മോര്‍ച്ചറിയില്‍. പാറശാല മുരിയങ്കര ഭാഗത്ത് കുവരക്കുവിള വീട്ടില്‍ സജുവിന്റെ ഭാര്യ ബിന്ദു(40)വിനെയാണ് അയ്യപ്പന്‍കോവില്‍ പഞ്ചായത്തിലെ ആലടിയിലെ വാടക വീടിനുള്ളില്‍ ചൊവ്വാഴ്ച വൈകിട്ട് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
കാഞ്ഞിരപ്പള്ളിയില്‍ സ്‌കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവര്‍ന്ന കേസില്‍ സജുവിനെ പൊന്‍കുന്നം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഏലപ്പാറയില്‍ തെളിവെടുപ്പിനു കൊണ്ടുവന്നപ്പോഴാണ് അറസ്റ്റ് വിവരം ബിന്ദു അറിഞ്ഞത്. പന്ത്രണ്ടു വയസുള്ള കുട്ടിയോട് അമ്മയുടെ മരണവിവരം പറഞ്ഞിട്ടില്ല.
കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തെങ്കിലും ബിന്ദുവിന്റെ സംസ്‌കാരത്തിനുശേഷം സംരക്ഷണകേന്ദ്രത്തിലേക്കു മാറ്റാനാണ് തീരുമാനം. അതുവരെ അയല്‍വാസിയുടെ വീട്ടിലാക്കിയിരിക്കുകയാണ്. മൃതദേഹം ഇന്നു സജുവിനെ കാണിക്കാനാണ് പോലീസിന്റെ തീരുമാനം. കോവിഡ് പരിശോധനയ്ക്കുശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കാരത്തിനുള്ള നടപടികള്‍ സ്വീകരിക്കും.
ഇവര്‍ പ്രണയിച്ചു വിവാഹിതരായവര്‍ ആണെന്നാണ് വിവരം. അതിനാല്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കളെത്താന്‍ സാധ്യതയില്ലെന്നു പോലീസ് അറിയിച്ചു. ചൊവ്വാഴ്ച മകനെ ടിവിക്കു മുമ്പില്‍ ഇരുത്തിയശേഷം മുറിക്കുള്ളില്‍ കയറി കതകടച്ചായിരുന്നു ബിന്ദു ജീവനൊടുക്കിയത്.
മൊെബെല്‍ ഫോണ്‍ ബെല്ലടിച്ചിട്ടും അമ്മ പ്രതികരിക്കുന്നില്ല എന്നു കണ്ടതോടെ കുട്ടി അയല്‍വീട്ടിലെത്തി വിവരം അറിയിച്ചു. സമീപവാസികളെത്തിയപ്പോഴാണ് ബിന്ദുവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























