. കനത്ത പുകമഞ്ഞ്... ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി

ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാന സർവീസ് റദ്ദാക്കി. കനത്ത പുകമഞ്ഞിനെ തുടർന്നാണ് വിമാന സർവീസ് റദ്ദാക്കിയിരിക്കുന്നത്. യാത്രക്കാർ സ്വന്തം ചെലവിൽ നാട്ടിലേക്ക് മടങ്ങണമെന്നാണ് എയർഇന്ത്യ അധികൃതർ അറിയിച്ചിരിക്കുന്നത്.
റീഫണ്ട് 7 ദിവസത്തിനകം നൽകും. വിദേശത്തു നിന്ന് ഡൽഹി വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് എടുത്ത യാത്രക്കാരും പ്രതിസന്ധിയിലായിരിക്കുകയാണ്. ഡൽഹിയിൽ പുകമഞ്ഞ് രൂക്ഷമായതിനെ തുടർന്ന് ദൃശ്യപരത പൂജ്യത്തിലേക്കെത്തി.
ഡൽഹി വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ വൈകുന്നുണ്ട്. കനത്ത മുടൽമഞ്ഞിനെ തുടർന്ന് ഡൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. റെയിൽ, വ്യോമ ഗതാഗതത്തെ മൂടൽമഞ്ഞ് ബാധിച്ചു. ഡൽഹിയിൽ വായു ഗുണനിലവാരം വളരെ മോശം വിഭാഗത്തിൽ തുടരുന്നു.. 382 ആണ് ഇന്ന് രേഖപെടുത്തിയ ശരാശരി എക്യുഐ.
അതേസമയം വായുമലിനീകരണം രൂക്ഷമായ ഡൽഹിയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി . മലിനീകരണ സർട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങൾക്ക് ഇനി പമ്പുകളിൽ ഇന്ധനം നൽകില്ല. ഡൽഹിക്ക് പുറത്തുള്ള വാഹനങ്ങൾ നഗരത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha


























