തടവുകാര്‍ക്കുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ പ്രതി തൂങ്ങി മരിച്ച നിലയില്‍

മഞ്ചേരിയില്‍ തടവുകാര്‍ക്കുള്ള കോവിഡ് പ്രാഥമിക ചികിത്സാ കേന്ദ്രത്തില്‍ (സിഎഫ്എല്‍ടിസി) പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.
പെരിന്തല്‍മണ്ണ അമ്മിനിക്കാട് ചേലക്കോടന്‍ മുഹമ്മദ് ഷമീം (22) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 2-ന് കോഴിക്കോട് റോഡിലെ സിഎഫ്എല്‍ടിസിയില്‍ ആണ് സംഭവം.
മുറിയില്‍ കയറി വാതില്‍ അടച്ച ഇയാള്‍ തിരിച്ചു വരാത്തതിനാല്‍ സഹതടവുകാരന്‍ ഡ്യൂട്ടി ജീവനക്കാരെ അറിയിക്കുകയായിരുന്നു.
വാതില്‍ ചവിട്ടിത്തുറന്നപ്പോള്‍ ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. കോട്ടയ്ക്കല്‍ പൊലീസ് ഇയാള്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത് യുവതിയുടെ ആഭരണങ്ങള്‍ കവര്‍ന്ന കേസിലാണ്.
28-ാം തീയതി റിമാന്‍ഡില്‍ ആയ പ്രതിക്ക് 30-ന് കോവിഡ് സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം സിഎഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. സാംപിള്‍ പരിശോധനയില്‍ 10-ന് നെഗറ്റീവ് ആയി. തുടര്‍ന്ന് ക്വാറന്റീനില്‍ കഴിയാന്‍ മഞ്ചേരി സബ് ജയിലിലേക്കു മാറ്റാന്‍ നീക്കം നടത്തുന്നതിനിടെയാണ് സംഭവം.
https://www.facebook.com/Malayalivartha


























