തിരുനെല്ലി പഞ്ചായത്തിലെ ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ ഉള്‍വനത്തിലേക്ക് തുരത്തി, നാടിന് ഭീതിയൊഴിയുന്നില്ല!

വയനാട് ജില്ലയില്‍ തിരുനെല്ലി പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്ന കടുവ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു.അനേക ദിവസങ്ങളായി പ്രദേശത്തെ ഭീതിയിലാക്കിയ കടുവയെ ഇന്നലെ രാത്രിയോടെ ഹരിഹരഷോല ഉള്‍വനത്തിലേക്ക് തുരത്തി.
ചൊവ്വാഴ്ച രാവിലെ മേലെവീട്ടില്‍ പി.ആര്‍. സുരേഷിന്റെ തൊഴുത്തിലെ പശുവിനെ കടുവ കൊന്നിരുന്നു. വെള്ളാംഞ്ചേരി, പൊലീസുകൂന്ന്, പുളിമുട്കുന്ന് എന്നിവിടങ്ങളിലാണ് കടുവയെ കണ്ടത്. പ്രായക്കൂടുതലും അവശതയുമുള്ള കടുവയാണിതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
കടുവ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് വനത്തില്‍ നിന്ന് ഇരതേടാനുള്ള ശേഷിയില്ലാത്തതു കൊണ്ടാണെന്നാണ് വനപാലകരുടെ നിഗമനം. കടുവയെ കണ്ടെത്തി കാട് കയറ്റാനുള്ള നീക്കത്തിന് ബേഗൂര്‍ റേഞ്ച് ഓഫിസര്‍ വി. രതിശന്‍, തോല്‍പ്പെട്ടി റേഞ്ച് ഓഫിസര്‍ പി. സുനില്‍, മാനന്തവാടി റേഞ്ച് ഓഫിസര്‍ കെ.വി. ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha


























