കോഴിക്കോട് താമരശ്ശേരി ചുരത്തില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം; കാട്ടിനുളളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് പുരുഷന്റെ മൃതദേഹം; പോലീസ് അന്വേഷണം ആരംഭിച്ചു

താമരശ്ശേരി ചുരത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.
കാട്ടിനുളളിലായി ഒരു പുരുഷനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വനംവകുപ്പ് ജീവനക്കാരാണ് നിരീക്ഷണത്തിനിടെ മൃതദേഹം കണ്ടെത്തുന്നത്.
രണ്ടാം വളവിനു താഴെയായി ദേശീയപാതയില്‍ നിന്നും നൂറ് മീറ്റര്‍ അകലെയായാണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിന് കുറച്ചു ദിവസങ്ങള്‍ പഴക്കം ഉള്ളതായിട്ടാണ് പ്രാഥമിക നിഗമനം.
താമരശ്ശേരി പൊലീസും ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരും സ്ഥലത്തെത്തി.
https://www.facebook.com/Malayalivartha