കണ്ണൂരില്‍ സിജിഎച്ച്എസ് വെല്‍നെസ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കുടുംബാംഗങ്ങള്‍, പെന്‍ഷനേഴ്‌സ്, പെന്‍ഷന്‍ കുടുംബാംഗങ്ങള്‍, എംപിമാര്‍, ജഡ്ജിമാര്‍, പട്ടാളം ഒഴികെയുള്ള കേന്ദ്ര സുരക്ഷാ വിഭാഗങ്ങള്‍, ഡിഫന്‍സ് സിവിലിയന്‍, ഡിഫന്‍സ് അക്കൗണ്ട്‌സ്, ഡിഫന്‍സ് ക്വാളിറ്റി, ഇന്‍കം ടാക്‌സ്, കസ്റ്റംസ്, കേന്ദ്രീയ വിദ്യാലയ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന സിജിഎച്ച്എസ് വെല്‍നെസ് സെന്റര്‍ കണ്ണൂരില്‍ പ്രവര്‍ത്തനം തുടങ്ങി.
ഇന്നലെ നടന്ന ചടങ്ങില്‍ പ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചു. അഡീഷനല്‍ ഡയറക്ടര്‍(സിജിഎച്ച്എസ്) ഡോ.ശ്രീനിവാസ് കുമാര്‍, ഇന്‍കം ടാക്‌സ് ജോയിന്റ് കമ്മിഷണര്‍ കെ.സദാനന്ദന്‍, ഡോ.എന്‍.ജി.ജയചന്ദ്രന്‍(സിഎംഒ,സിജിഎച്ച്എസ്), കെ.എം.ചന്ദ്രന്‍(ജില്ലാ പ്രസിഡന്റ്, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ.എംപ്ലോയീസ് ഫെഡറേഷന്‍), ഡോ.വിവേക് (മെഡിക്കല്‍ ഓഫിസര്‍) എന്നിവര്‍ പ്രസംഗിച്ചു.
സ്വകാര്യ ആശുപത്രികള്‍ എംപാനല്‍ ചെയ്യുന്ന പ്രവര്‍ത്തനമാണ് അടുത്ത ഘട്ടം. ഇതോടെ സിജിഎച്ച്എസ് സെന്ററില്‍ നിന്നു വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രികളില്‍ പ്രവേശിക്കാം. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സിജിഎച്ച്എസ് ആനുകൂല്യത്തോടെയായിരിക്കും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലെ ചികിത്സയും. ഏറെക്കാലം മുടങ്ങിക്കിടന്ന സിജിഎച്ച്എസ് വെല്‍നെസ് സെന്റര്‍ പദ്ധതി യാഥാര്‍ഥ്യമാക്കാന്‍ മുന്‍കയ്യെടുത്തത് കെ.കെ.രാഗേഷ് എംപിയാണ്.
https://www.facebook.com/Malayalivartha