ജ്വല്ലറി തട്ടിപ്പുകേസില്‍ എം സി കമറുദ്ദീന്‍ എം എല്‍ എയ്ക്ക് ജാമ്യമില്ല;ഹോസ്ദുര്‍ഗ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തള്ളി

ജ്വല്ലറി തട്ടിപ്പുകേസില്‍ എം സി കമറുദ്ദീന്‍ എം എല്‍ എയ്ക്ക് ജാമ്യമില്ല. ഹോസ്ദുര്‍ഗ് കോടതി അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ തളളുകയായിരുന്നു.എം സി ഖമറുദ്ദീന്‍ രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപത്തട്ടിപ്പു കേസ് പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസിനു സമാനമാണെന്നും, രാഷ്ട്രീയ സ്വാധീനം ദുരുപയോഗം ചെയ്താണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്നുമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞത്. കേസ് റദ്ദാക്കാന്‍ ഖമറുദ്ദീന്‍ നല്‍കിയ ഹര്‍ജിന്മേലാണിത്.ഷെയര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ നിക്ഷേപകരെ ഹര്‍ജിക്കാരന്‍ കബളിപ്പിച്ചു. എട്ടു കോടി ചെലവിട്ട് ബംഗളൂരുവില്‍ ഭൂമി വാങ്ങി. നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് 85 പരാതികള്‍ ലഭിച്ചെന്നും സര്‍ക്കാര്‍ വിശദീകരിച്ചു.
എന്നാല്‍, കമ്ബനിയുടെ ഷെയര്‍ ഹോള്‍ഡര്‍മാരാണ് പരാതിക്കാരെന്നും, സ്വര്‍ണ ബിസിനസിന് പണം നല്‍കിയവരാണ് ഇവരെന്നും ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ വിശദീകരിച്ചു. മറ്റുള്ളവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെങ്കിലും 2019 സെപ്തംബര്‍ വരെ ലാഭ വിഹിതം നല്‍കി. എം.എല്‍.എയായശേഷം ബിസിനസില്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതാണ് നഷ്ടത്തിലാകാന്‍ കാരണം. കമ്ബനിയുടെ ഡയറക്ടര്‍മാര്‍ അഞ്ചരക്കിലോയോളം സ്വര്‍ണം മോഷ്ടിച്ചെന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും ഫലപ്രദമായി അന്വേഷണം നടന്നിട്ടില്ല. സ്വതന്ത്ര ഒാഡിറ്ററെ നിയോഗിച്ചു ഒാഡിറ്റിംഗ് നടത്തണമെന്നും ഖമറുദ്ദീന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.എന്നാല്‍, പണം നിക്ഷേപമായല്ല ഷെയറായിട്ടാണ് വാങ്ങുന്നതെന്ന് നിക്ഷേപകരെ പറഞ്ഞു മനസിലാക്കേണ്ടതായിരുന്നില്ലേയെന്ന് കോടതി ചോദിച്ചു. ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞാണ് കരാറുണ്ടാക്കിയത്. 100 രൂപയുടെ മുദ്രപ്പത്രത്തില്‍ കരാറുണ്ടാക്കിയിട്ട് എങ്ങനെയാണ് ഷെയര്‍ ഹോള്‍ഡര്‍മാരാണെന്ന് പറയുന്നതെന്നും കോടതി ചോദിച്ചു. വാദങ്ങള്‍ പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ മാറ്റി.അതെ സമയം ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതി പൂക്കോയ തങ്ങൾക്കെതിരെ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു . കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചെങ്കിലും പൂക്കോയ തങ്ങൾ എത്തിയിരുന്നില്ല. . ഐപിസി 420, 406, 409 വകുപ്പുകൾ പ്രകാരമാണ് കമറുദ്ദീനെതിരെ കേസെടുത്തത് നിക്ഷേപകരുടെ സ്വത്ത് ദുരുപയോഗം ചെയ്തതിനും പൊതു പ്രവർത്തകനെന്ന നിലയിൽ വിശ്വാസ വഞ്ചന നടത്തിയതിനുമാണ് 406,409 വകുപ്പുകൾ ചുമത്തിയിരിക്കുന്നത്.
നിക്ഷേപകരുടെ പണം കൊണ്ട് പ്രതികൾ ബംഗളൂരുവിൽ സ്വകാര്യ ഭൂമി വാങ്ങിയെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. നിക്ഷേപമായി കമ്പനിയിലെത്തിയ പണം പ്രതികൾ ദുരുപയോഗം ചെയ്തു. നിയമവിരുദ്ധമായുള്ള സ്വകാര്യ സ്വത്ത് സമ്പാദനമാണ് എംഎൽഎ നടത്തിയതെന്നും ബെംഗളൂരുവിലെ ഭൂമി വിവരങ്ങൾ കമ്പനിയുടെ ആസ്തി രേഖയിൽ ഇല്ലെന്നും ഇതു വഞ്ചനയുടെ പ്രധാന തെളിവാണെന്നും പോലീസ് പറഞ്ഞു . ചോദ്യം ചെയ്യല്ലിൽ കമറുദ്ദീൻ എംഎൽഎ നൽകിയ മൊഴിയുടെ വിശദാംശങ്ങളും ഇതിനോടകം പുറത്തു വന്നിട്ടുണ്ട്. ഫാഷൻ ഗോൾഡ് തട്ടിപ്പിൽ സ്ഥാപനത്തിൻ്റെ എംഡിയായ ടി.കെ.പൂക്കോയ തങ്ങൾ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കമറുദ്ദീൻ പറയുന്നത്. രാഷ്ട്രീയത്തിൽ സജീവമായതിനാൽ ജ്വല്ലറി കാര്യങ്ങളൊന്നും താൻ അറിഞ്ഞിരുന്നില്ല. സ്ഥാപനത്തിൻ്റെ ചെയർമാൻ താനാണെങ്കിലും അതെല്ലാം രേഖയിൽ മാത്രമായിരുന്നു എല്ലാ ഇടപാടുകളും നേരിട്ട് നടത്തിയതും നിയന്ത്രിച്ചതും പൂക്കോയ തങ്ങളാണ്. എല്ലാം നല്ല നിലയിലാണ് നടക്കുന്നതെന്ന് പൂക്കോയ തങ്ങൾ തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും കമറുദ്ദീൻ്റെ മൊഴിയിലുണ്ട്. അതെ സമയം ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എം.എല്‍.എ എം.സി ഖമറുദ്ദീന്റെ അറസ്റ്റ് നേരത്തെ രേഖപ്പെടുത്തിയിരുന്നു . ചന്ദേര പോലിസ് സ്റ്റേഷനിലെ നാല് കേസിലാണ് അറസ്റ്റ്. 420,34 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. 800 ഓളം നിക്ഷേപകരില്‍ നിന്നായി 150 കോടിയിലേറെ തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. ഉദുമയിലും കാസര്‍കോടും ഉള്‍പ്പെടെ ഒട്ടേറെ കേസുകള്‍ ഖമറുദ്ദീനെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതോടെയാണ് അന്വേഷണം പ്രത്യേക സംഘം ഏറ്റെടുത്തത്. പണം തിരിച്ചുകിട്ടില്ല എന്നുറപ്പായതോടെയാണ് നിക്ഷേപകര്‍ പരാതി നല്‍കിയത്.
https://www.facebook.com/Malayalivartha