സംസ്ഥാന കമ്മിറ്റിയിലെ വോട്ടെടുപ്പ് അസാധാരണ നടപടിയല്ലെന്ന് കോടിയേരി, പാര്‍ട്ടി ഘടകത്തില്‍ അഭിപ്രായം തുറന്നു പറയാനും വോട്ടു ചെയ്യാനും അവകാശമുണ്ട്

പാര്‍ട്ടി കമ്മിറ്റിയിലെ വോട്ടെടുപ്പ് അസാധാരണ നടപടിയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാന സെക്രട്ടേറിയറ്റിനെ നിശ്ചയിച്ച സംസ്ഥാന കമ്മിറ്റിയില്‍ വോട്ടെടുപ്പുണ്ടായി എന്നു സമ്മതിച്ചുകൊണ്ടാണ് പാര്‍ട്ടി പത്രത്തിലെഴുതിയ ലേഖനത്തില്‍ വോട്ടെടുപ്പുണ്ടായതിനെ കോടിയേരി ന്യായീകരിച്ചത്.
സംസ്ഥാന കമ്മിറ്റിയില്‍ വോട്ടെടുപ്പുണ്ടായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പാര്‍ട്ടി നേതൃത്വം ഇതുവരെയും നിഷേധിച്ചു വരികയായിരുന്നു. പാര്‍ട്ടി ഘടകത്തില്‍ അഭിപ്രായം തുറന്നു പറയാനും വോട്ടു ചെയ്യാനും അവകാശമുണ്ടെന്നും കോടിയേരി ലേഖനത്തിലൂടെ വ്യക്തമാക്കുന്നു.
പാര്‍ട്ടി ഘടകത്തില്‍ തുറന്ന് അഭിപ്രായം പറയാനും വോട്ടുചെയ്യാനും അവകാശമുണ്ട്. അതുപ്രകാരം പാര്‍ട്ടി സെക്രട്ടേറിയറ്റിനെ നിശ്ചയിച്ച സംസ്ഥാന കമ്മിറ്റിയില്‍ വോട്ടെടുപ്പുണ്ടായത് സാധാരണ നിലയില്‍ അസാധാരണ നടപടിയല്ല. കേരള പാര്‍ട്ടി നേടിയെടുത്ത ഐക്യം സ്വയമേവ ഉണ്ടായതല്ല. വിഭാഗീയത എന്ന രോഗത്തെ കടുത്ത ചികിത്സയ്ക്ക് വിധേയമാക്കി ഭേദപ്പെടുത്തിയെടുത്തതാണ് കോടിയേരി എഴുതുന്നു.
അതിനിടെ, വിശാഖപട്ടണം പാര്‍ട്ടികോണ്‍ഗ്രസില്‍ തിരഞ്ഞെടുത്ത സിപിഎം പൊളിറ്റ് ബ്യൂറോയുടെ ആദ്യ യോഗം ഇന്ന് ചേരും. പിബി അംഗങ്ങളുടെയും കേന്ദ്ര കമ്മറ്റി അംഗങ്ങളുടെയും ചുമതലകള്‍ തീരുമാനിക്കലാണ് രണ്ട് ദിവസത്തെ യോഗത്തിന്റെ അജണ്ടയിലെ പ്രധാന ഇനം. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്ന പിബി കമ്മീഷന്റെ തുടര്‍ നടപടികളെക്കുറിച്ചും സീതാറാം യച്ചൂരി ജനറല്‍ സെക്രട്ടറിയായശേഷമുള്ള ആദ്യ പിബിയോഗത്തില്‍ ചര്‍ച്ച ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















