ഇനി മുതല്‍ പുസ്തകം തുറന്ന് പരീക്ഷയെഴുതാം, ഓപ്പണ്‍ ബുക്ക് പരീക്ഷ സംവിധാനം നടപ്പാക്കാന്‍ എംജി സര്‍വകലാശാല

ഇനി മുതല്‍ ബുക്ക് തുറന്ന് വച്ച് പരീക്ഷ എഴുതാം. ഈ സംവിധാനം എവിടെയാണെന്നല്ലേ. മറ്റൊരിടത്തും അല്ല. സാക്ഷാല്‍ എംജി സര്‍വകലാശാലയിലാണ്. വിദ്യാര്‍ഥിസൗഹൃദ പരീക്ഷകളാണ് വേണ്ടതെന്നാണ് എംജിയുടെ ചിന്ത. പരീക്ഷാഹാളിലേക്കു പുസ്തകവും നോട്ടും റഫറന്‍സ് ഗ്രന്ഥങ്ങളുമായി പരീക്ഷയെഴുതാന്‍ പോകാവുന്ന \'ഓപ്പണ്‍ ബുക്ക് പരീക്ഷ\' സംവിധാനം എംജിയില്‍ നടപ്പാക്കാന്‍ ആലോചിക്കുന്നതായാണ് അറിയുന്നത്. ഇന്ത്യയില്‍ ഐഐടികളിലും വിദേശത്തു മിക്കവാറും എല്ലാ സര്‍വകലാശാലകളിലും നിലവിലുള്ള ഈ രീതി ബിരുദാനന്തര ബിരുദ തലത്തില്‍ നടപ്പാക്കാനുള്ള നിര്‍ദേശം 23നു ചേരുന്ന സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
തുടര്‍ന്ന് നടപടിയും ഉണ്ടാകും. വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ ആണ് വിശദപഠനങ്ങള്‍ക്കുശേഷം ഈ നിര്‍ദേശം അക്കാദമിക് കൗണ്‍സിലിന്റെ മുന്‍പില്‍ വയ്ക്കുക. കേരള സാങ്കേതിക സര്‍വകലാശാല ബിടെക് എന്‍ജിനീയറിങ് ഡിസൈന്‍ പരീക്ഷയ്ക്കു പുസ്തകം തുറന്നുവച്ചു പരീക്ഷയെഴുതാന്‍ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. പുസ്തകം നോക്കി എഴുതിയെങ്കിലും കോപ്പിയടിയെന്ന നാണക്കേട് മാറ്റാനാണ് എംജിയുടെ തീരുമാനം. എന്നാല്‍, മറ്റ് രാജ്യങ്ങളില്‍ മുമ്പേ ഓപ്പണ്‍ ബുക്ക് പരീക്ഷ\' സംവിധാനമുണ്ട്.
എന്നാല്‍, ഓപ്പണ്‍ ബുക്ക് പരീക്ഷയില്‍ത്തന്നെ പരിമിതിയുള്ളതും പരിമിതിയില്ലാത്തതുമായ രണ്ടു രീതിയുണ്ട്. അധ്യാപകര്‍ അനുവദിക്കുന്ന വളരെ പരിമിതമായ ബുക്കുകള്‍ മാത്രം പരീക്ഷാഹാളില്‍ കൊണ്ടുപോകുന്ന രീതിയും വിദ്യാര്‍ഥിക്ക് ഇഷ്ടമുള്ള ഏതു ബുക്കും കൊണ്ടുപോകാവുന്ന രീതിയുമാണിവ. ബുക്ക് നോക്കി പരീക്ഷ എഴുതാം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.
കാരണം, പാഠപുസ്തകങ്ങളും റഫറന്‍സ് ഗ്രന്ഥങ്ങളും വായിച്ചുപഠിച്ചു നോട്ട് തയാറാക്കുന്നതിനു കഠിനാധ്വാനം വേണ്ടിവരും. മറ്റിടങ്ങളില്‍നിന്നുള്ള തുടര്‍വിവരങ്ങളും ശേഖരിക്കണം.
വിപുലമായ മുന്നൊരുക്കങ്ങള്‍ വേണ്ടിവരുമെന്നര്‍ഥം. പരീക്ഷകള്‍ കൃത്യസമയം പാലിക്കുമെന്നതിനാല്‍ പരീക്ഷാഹാളില്‍ കയറിയിരുന്നു പുസ്തകം തപ്പി ഉത്തരം കണ്ടുപിടിക്കുക അസാധ്യമായിരിക്കും. ഓരോ ഉത്തരവും ഏതു പുസ്തകത്തില്‍ ഏതു ഭാഗത്ത് എന്നൊക്കെ മുന്‍കൂട്ടി ഉറപ്പിച്ച പഠനമില്ലെങ്കില്‍ കണ്ടെത്തുക പ്രയാസമായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















