അത് ഞങ്ങളെ ഉദ്ദേശിച്ചല്ല... ആന്റണി പറഞ്ഞതു മന്ത്രിമാരെക്കുറിച്ചല്ലെന്നു കെ. ബാബു, സര്‍ക്കാര്‍ സംവിധാനത്തെ പൊതുവെയാണു ആന്റണി ഉദ്ദേശിച്ചത്

അഴിമതിയേക്കുറിച്ചുള്ള എ.കെ. ആന്‍ണിയുടെ പ്രസ്താവന മന്ത്രിമാരെക്കുറിച്ചല്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു പറഞ്ഞു. സര്‍ക്കാര്‍ സംവിധാനത്തെ പൊതുവെയാണു ആന്‍ണി ഉദ്ദേശിച്ചതെന്നും ബാബു പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അഴിമതിയുടെ നിഴലിലാണെന്ന വി.ഡി. സതീശന്റെ പ്രസ്താവനയെക്കുറിച്ചു പ്രതികരിക്കാനില്ലെന്നും ബാബു പറഞ്ഞു.
എല്ലാ മേഖലകളിലും അഴിമതി പടരുകയാണ്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അധ്യാപക നിയമനങ്ങളിലും അഴിമതി വര്‍ധിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ മുന്നിട്ടിറങ്ങിയാല്‍ മാത്രമേ അഴിമതി തടയാന്‍ സാധിക്കുകയുള്ളുവെന്ന് ആന്റണി ഇന്നലെ പറഞ്ഞിരിന്നു.
ബാറുകള്‍ നിരോധിച്ചതോടെ സംസ്ഥാനത്തു കുടുംബബാറുകളുടെ എണ്ണം കൂടിയെന്നും ആന്റണി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെപിസിസി പ്രസിഡന്റ് വി.എം സുധീരനും രംഗത്തെത്തിയിരുന്നു. ആന്റണി അഴിമതിയെക്കുറിച്ചു പറഞ്ഞ കാര്യങ്ങള്‍ ഗൗരവമുള്ളതാണെന്നു സുധീരനും സമ്മതിച്ചു. നേരത്തെ, ആന്റണിയുടെ പ്രസ്താവനയെ പിന്തുണച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മുന്നോട്ട് വന്നു.
അഴിമതി വര്‍ധിച്ചുവരികയാണെന്നും ഇതു നിയന്ത്രിക്കാനാണു വിജിലന്‍സ് ശ്രമിക്കുന്നതെന്നും രമേശ് പറഞ്ഞിരുന്നു. ബാര്‍ കോഴ അന്വേഷണത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും നീതിയുക്തവും നിക്ഷ്പക്ഷവുമായ അന്വേഷണമാണു നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആരേയും മനപ്പൂര്‍വം കേസില്‍ ഉള്‍പ്പെടുത്തുകയോ ഒഴിവാക്കുകയോ ഇല്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















