സതീശന്റെ പ്രസ്താവനയ്‌ക്കെതിരെ കൊടിക്കുന്നില്‍ സുരേഷ് രംഗത്ത്, സതീശന്‍ ഹൈക്കമാന്‍ഡ് ചമയുകയാണ്, സതീശന്റെ നിലപാടുകള്‍ അംഗീകരിക്കാനാവില്ല

കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി. സതീശന്റെ പ്രസ്തവനയ്‌ക്കെതിരേ കൊടിക്കുന്നില്‍ സുരേഷ് എംപി രംഗത്ത്. സതീശന്റെ നിലപാടുകള്‍ അംഗീക്കാനാവില്ലെന്നും സതീശന്‍ ഹൈക്കമാന്‍ഡ് ചമയുകയാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാകാനുള്ള ശ്രമമാണു സതീശന്റേതെന്നും അദ്ദേഹം ആരോപിച്ചു. യുഡിഎഫ് സര്‍ക്കാരിന്റെ മേല്‍ അഴിമതിയുടെ കരിനിഴല്‍ വീണുവെന്ന് വി ഡി സതീശന്‍ ഇന്നലെ പറഞ്ഞിരുന്നു. അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഭയം.
അഴിമതിക്കാരെ കയറൂരി വിടാന്‍ പാടില്ല. മന്ത്രിമാരുടെ അഴിമതിയുടെ ആഘാതം കോണ്‍ഗ്രസിനേയാണ് ബാധിക്കുക. അഴിമതിയുടെ കരിനിഴലില്‍ നിന്ന് പുറത്ത് കടക്കാന്‍ ഉചിതമായ തീരുമാനം വേണം .രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ അഴിമതിക്ക് പ്രഹരം കിട്ടിയത് കോണ്‍ഗ്രസിനാണ്. രണ്ടാം യുപിഎക്ക് ഉണ്ടായ അപകടം യുഡിഎഫിന് ഉണ്ടാകരുതെന്ന് ആഗ്രഹമുണ്ട് എന്നും സതീശന്‍ വ്യക്തമാക്കിയിരുന്നു. മന്ത്രിസഭാംഗങ്ങളെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രിക്ക് കഴിയണം.
മന്ത്രിമാരെ നിയന്ത്രിക്കാന്‍ സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. പാര്‍ട്ടി മന്ത്രിമാരെ നിയന്ത്രിക്കാനേ കോണ്‍ഗ്രസിന് കഴിയൂ. ഘടകകക്ഷികളെ നിയന്ത്രിക്കേണ്ടത് മുഖ്യമന്ത്രിയാണ്. ഘടകകക്ഷി മന്ത്രിമാരുടെ അഴിമതിയുടെ ആഘാതം കോണ്‍ഗ്രസിനേയാണ് ബാധിക്കുകയെന്നും വിഡി സതീശന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















