ലണ്ടനിലെ മലയാളികുടുംബത്തിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു

തൃശൂര്‍ സ്വദേശികളായ അമ്മയും മക്കളും ലണ്ടനില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞു. തൃശൂര്‍ കോലാഴി പുല്ലറക്കാട്ടില്‍ രതീഷിന്റെ ഭാര്യ ഷിജി (37) ഇരട്ടക്കുട്ടികളായ പതിമൂന്നു വയസുള്ള നേഹ, നിയ എന്നിവരെ കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണിപ്പോള്‍ കണ്ടെത്തിയത്.
ഷിജിയെയും,മക്കളേയും കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് രതീഷ് (44) ആത്മഹത്യചെയ്യുകയായിരുന്നു. ദമ്പതികള്‍ തമ്മിലുള്ള അസ്വാരസ്യമാണ് ദുരന്തത്തില്‍ കലാശിച്ചത്. മലയാളി കുടുംബത്തെ ഇവരുടെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കഴിഞ്ഞ തിങ്കളാഴ്ച രാവിലെയാണ് കണ്ടെത്തിയത് .
കോലഴി അത്തേക്കാട് കോട്ടുവാല പത്മനാഭന്റെ മകളായ ഷിജി ലണ്ടനിലെ സ്വകാര്യ ആശുപത്രിയില്‍ സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ ജീവനക്കാരിയായിരുന്നു. എം.എസ്.ഡബ്ലിയു കഴിഞ്ഞാണ് ഷിജിക്ക് ലണ്ടനില്‍ ജോലി ലഭിച്ചത്. പിന്നീടാണ് രതീഷിന് ലണ്ടനിലെ ആശുപത്രിയില്‍ അക്കൗണ്ടന്റായി ജോലി കിട്ടുന്നത്. മക്കള്‍ ലണ്ടനിലെ സ്‌കൂളില്‍ ഒമ്പതാം ക്‌ളാസില്‍ പഠിക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha





















