അമ്മ കാപ്പാത്തിനാങ്കെ... ജയലളിതയെ ശിക്ഷിച്ചപ്പോള്‍ വേദന താങ്ങാനാവാതെ ആത്മഹത്യ ചെയ്ത 244 പേരുടെ കുടുംബങ്ങള്‍ക്ക് 7.34 കോടി

അധിക സ്വത്ത് സമ്പാദനക്കേസില്‍ കഴിഞ്ഞവര്‍ഷം കര്‍ണാടകയിലെ പ്രത്യേക കോടതി ജയലളിതയെ ശിക്ഷിച്ചപ്പോള്‍ ആ വേദന താങ്ങാനാവാതെ സ്വയം മരണംവരിച്ച 244 പേരുടെ കുടുംബങ്ങള്‍ക്കായി ഇതുവരെ 7.34 കോടിരൂപ വിതരണം ചെയ്തതായി എ ഐ എ ഡി എം കെ അറിയിച്ചു. ആത്മഹത്യ ചെയ്തവരുടെ കുടുംബത്തിന് മൂന്ന് ലക്ഷം വീതം നല്‍കുമെന്ന് നേരത്തേ ജയലളിത അറിയിച്ചിരുന്നു, അതോടൊപ്പം ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.പാര്‍ട്ടി പ്രവര്‍ത്തകര്‍ അമ്മയായി വാഴ്ത്തുന്ന ജയലളിതയെ നീണ്ട ഇടവേളയിലേക്ക് രാഷ്ട്രീയത്തില്‍ നിന്നും അകറ്റി നിര്‍ത്തുന്ന വിധിയായിരുന്നു കഴിഞ്ഞ വര്‍ഷം കീഴ്‌കോടതി വിധിച്ചത്, കൂടാതെ അഞ്ച് വര്‍ഷം ജയില്‍ വാസവും വിധിച്ചിരുന്നു. ജാമ്യം ലഭിക്കുന്നതുവരെ കുറച്ചുനാള്‍ ജയലളിത കര്‍ണ്ണാടകയിലെ ജയിലില്‍ കഴിയുകയും ചെയ്തിരുന്നു. എന്നാല്‍ ജയലളിത കര്‍ണ്ണാടക ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ കീഴ്‌കോടതിയുടെ വിധി പൂര്‍ണ്ണമായും റദ്ദാക്കുകയും ജയലളിതയെ കുറ്റവിമുക്തതയാക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















